/kalakaumudi/media/post_banners/caf1859707de07863d3b562d5f8ed49e7855b8b3fea249d4fd2c218686d3e8ea.jpg)
ഡല്‍ഹി: ഏകദിന ലോകകപ്പില്‍ ശ്രീലങ്ക വീണ്ടും പരാജയപ്പെട്ടു. ബംഗ്ലാദേശിനോടാണ് ലങ്ക തോല്‍വി വഴങ്ങിയത്. മൂന്ന് വിക്കറ്റിന് ബംഗ്ലാദേശ് ശ്രീലങ്കയെ തകര്‍ത്തു.
ശ്രീലങ്ക ഉയര്‍ത്തിയ 280 റണ്‍സില്‍ വിജയലക്ഷ്യം വെറും 41 ഓവറില്‍ ബംഗ്ലാദേശ് മറികടന്നു. നജ്മുള്‍ ഹൊസ്സന്‍ ഷാന്റോയും ഷക്കീബ് അല്‍ ഹസ്സനും ബംഗ്ലാദേശിനെ അനായാസം ജയത്തിലേക്ക് നയിച്ചു. ഷാന്റോ 90ഉം ഷക്കീബ് 82ഉം റണ്‍സെടുത്തു.
ബംഗ്ലാദേശിനെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 279 റണ്‍സാണ് നേടിയത്. ചരിത് അസലങ്കയുടെ ബാറ്റിംഗ് മികവാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്. പതും നിസ്സങ്ക, സദീര സമരവിക്രമ, ധനന്‍ജയ ഡി സില്‍വയും പൊരുതി നിന്നു.
ആഞ്ചലോ മാത്യൂസ് ടൈംഡ് ഔട്ട് ആയി പുറത്തായി. 108 റണ്‍സ് നേടിയ ചരിത് അസലങ്കയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. നിസ്സങ്കയും സമരവിക്രമയും 41 റണ്‍സ് വീതം നേടിയപ്പോള്‍ ധനന്‍ജയ ഡി സില്‍വ് 34 റണ്‍സ് നേടി പുറത്തായി.
ആറാം വിക്കറ്റില്‍ അസലങ്ക ധനന്‍ജയ കൂട്ടുകെട്ട് നേടിയ 76 റണ്‍സ് കൂട്ടുകെട്ടാണ് ലങ്കയുടെ തിരിച്ചുവരവ് സാധ്യമാക്കിയത്. 105 പന്തില്‍ 108 റണ്‍സ് നേടിയാണ് അസലങ്ക 49ാം ഓവറിലെ 4ാം പന്തില്‍ പുറത്തായത്.
തന്‍സിം ഹസന്‍ ഷാക്കിബ് ബംഗ്ലാദേശിനായി 3 വിക്കറ്റ് നേടി. ഷൊറിഫുള്‍ ഇസ്ലാം, ഷാക്കിബ് അല്‍ ഹസന്‍ എന്നിവര്‍ രണ്ട് വിക്കറ്റും നേടി.