/kalakaumudi/media/post_banners/4cb1c235c5eae530b009118c23d739cec7f0bf8a813c7a0611aee1b5229b38b4.jpg)
ധരംശാല: ഏകദിന ലോകകപ്പില്‍ കിവീസിനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. ഈ വിജയത്തോടെ ഇന്ത്യ ലോകകപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാമതായി. ഇന്ത്യയുടെ തുടര്‍ച്ചയായ അഞ്ചാം വിജയമാണിത്.
കിവീസിനെ നാലു വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 48 ഓവറില്‍ ആറു വിക്കറ്റിന് ഇന്ത്യ ലക്ഷ്യം കണ്ടു. വിജയശില്പി വിരാട് കോലിയാണ്. ആറാം വിക്കറ്റില്‍ ഒന്നിച്ച കോലി-ജഡേജ സഖ്യമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 44 പന്തുകള്‍ നേരിട്ട ജഡേജ 39 റണ്‍സുമായി പുറത്താകാതെ നിന്നു. കോലി 104 പന്തുകളില്‍ നിന്ന് രണ്ട് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 95 റണ്‍സ് എടുത്തു.
നേരത്തെ ഇന്ത്യയ്ക്ക് 274 റണ്‍സിന്റെ വിജയലക്ഷ്യമാണ് ന്യൂസിലാന്‍ഡ് ഉയര്‍ത്തിയത്. ഡാരില്‍ മിച്ചലിന്റെ സെഞ്ച്വറിയുടെയും രചിന്‍ രവീന്ദ്രന്റെ അര്‍ധ സെഞ്ച്വറിയുടെയും പിന്‍ബലത്തിലാണ് ന്യൂഡിലാന്‍ഡ് ഭേദപ്പെട്ട സ്‌കോര്‍ നേടിയത്.
19 റണ്‍സില്‍ നില്‍ക്കെ ന്യൂസിലാന്‍ഡിന് ഓപ്പണര്‍മാരെ നഷ്ടമായി. മിച്ചലും രചിനും ചേര്‍ന്നാണ് ന്യൂസിലാന്‍ഡിനെ കൈപിടിച്ചുകയറ്റിയത്.
ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്ക്ക് ജസ്പ്രീത് ബുമ്ര് മികച്ച തുടക്കമാണ് നല്‍കിയത്. സ്‌കോര്‍ 9 ല്‍ നില്‍ക്കുമ്പോള്‍ ന്യൂസിലാന്‍ഡിന്റെ ആദ്യ ബാറ്റര്‍ വീണു. വിക്കറ്റ് സിറാജിന്.
ഇന്ത്യയ്ക്കു വേണ്ടി മുഹമ്മദ് ഷെമി 10 ഓവറില്‍ 54 റണ്‍സ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തി. കുല്‍ദീപ് യാദവ് രണ്ടും ബുമ്ര, സിറാജ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.