വീണ്ടും അട്ടിമറി! ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് നെതര്‍ലന്‍ഡ്‌സ്

ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നെതര്‍ലന്‍ഡ്‌സിന് അട്ടിമറി വിജയം. നെതര്‍ലന്‍ഡ്‌സ് മുന്നോട്ടുവെച്ച 246 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 207 റണ്‍സില്‍ എല്ലാവരും ഒൗട്ടായി.

author-image
Web Desk
New Update
വീണ്ടും അട്ടിമറി! ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് നെതര്‍ലന്‍ഡ്‌സ്

ധര്‍മ്മശാല: ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നെതര്‍ലന്‍ഡ്‌സിന് അട്ടിമറി വിജയം. നെതര്‍ലന്‍ഡ്‌സ് മുന്നോട്ടുവെച്ച 246 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 207 റണ്‍സില്‍ എല്ലാവരും ഒൗട്ടായി.

മഴയെ തുടര്‍ന്ന് മത്സരം 43 ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് വിജയിച്ച ദക്ഷിണാഫ്രിക്ക ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കയ്ക്കു മുന്നില്‍ നെതര്‍ലാന്‍ഡ്‌സിന്റെ ബാറ്റര്‍മാര്‍ ഓരോരുത്തരായി പുറത്തായി.

ആദ്യം 50 റണ്‍സില്‍ നാല് വിക്കറ്റ് വീണു. 112 റണ്‍സില്‍ നില്‍ക്കെ ആറ് പേര്‍ ഔട്ടായി. ഏഴാമനായി ക്രീസിലെത്തിയ നെതര്‍ലന്‍ഡ്‌സ് നായകന്‍ സ്‌കോട്ട് എഡ്വേര്‍ഡ്‌സാണ് നെതര്‍ലാന്‍ഡ്‌സിനെ രക്ഷിച്ചത്. 69 പന്തില്‍ 10 ഫോറും ഒരു സിക്‌സും സഹിതം 78 റണ്‍സെടുത്തു.

വാന്‍ ഡെര്‍ മെര്‍വിന്‍ 29 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ആര്യന്‍ ദത്ത് ഒമ്പത് പന്തില്‍ 23 റണ്‍സുമെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് ലഭിച്ചത്. വിക്കറ്റുകള്‍ ഓരോന്നായി വീണുകൊണ്ടിരുന്നു.

cricket south africa netherlands world cup cricket