/kalakaumudi/media/post_banners/94c4a6a7cb83fda437c01fce4069fe1ae785beb6d840087b151b067b1a80c464.jpg)
ചെന്നൈ: ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിനെ ന്യൂസിലാന്‍ഡിന് തകര്‍പ്പന്‍ ജയം. 149 റണ്‍സിന്റെ വിജയമാണ് ന്യുസിലന്‍ഡ് സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ന്യുസിലന്‍ഡ് 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 34.4 ഓവറില്‍ 139 റണ്‍സില്‍ എല്ലാവരും പുറത്തായി.
ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഡെവോണ്‍ കോണ്‍വേ (20), വില്‍ യങ്ങ് (5)4, രച്ചിന്‍ രവീന്ദ്ര (32), ഡാരല്‍ മിച്ചല്‍ (1) എന്നിവര്‍ മടങ്ങിയ ശേഷം അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ടോം ലതാമും ഗ്ലെന്‍ ഫിലിപ്‌സും ചേര്‍ന്നാണ് ന്യൂസിലാന്‍ഡിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
48-ാം ഓവറിലെ ആദ്യ പന്തില്‍ ഗ്ലെന്‍ ഫിലിപ്‌സ് പുറത്തായി. ആ സമയം കിവിസ് സ്‌കോര്‍ 254ല്‍ എത്തിയിരുന്നു. 80 പന്തില്‍ നാല് വീതം ഫോറും സിക്‌സും സഹിതം ഫിലിപ്‌സ് 71 റണ്‍സെടുത്തു.
ടോം ലതാം 74 പന്തില്‍ 68 റണ്‍സെടുത്ത് പുറത്തായി. അവസാന ഓവറുകളില്‍ മാര്‍ക് ചാപ്മാന്‍ പുറത്താകാതെ 25 റണ്‍സ് നേടി.