/kalakaumudi/media/post_banners/3592842fffadecaa5d57a2fa5ec130ffbc57f242845216bdf732b4e05a092807.jpg)
ബംഗളൂരു: ഏകദിന ലോകകപ്പില്‍ ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ന്യൂസിലന്‍ഡ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക 46.4 ഓവറില്‍ 171ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ ട്രന്റ് ബോള്‍ട്ടാണ് ലങ്കയെ തകര്‍ത്തത്.
മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് 23.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു. ഡെവോണ്‍ കോണ്‍വെ (45), രചിന്‍ രവീന്ദ്ര (42) എന്നിവര്‍ മികച്ച തുടക്കമാണ് ലങ്കയ്ക്ക് നല്‍കിയത്. തുടര്‍ന്ന് ഡാരില്‍ മിച്ചലിന്റെ (43) പ്രകടനം വിജയത്തിലേക്ക് നയിച്ചു. ജയത്തോടെ ന്യൂസിലന്‍ഡ് നാലാം സ്ഥാനം ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്.
നേരത്തെ, 28 പന്തില്‍ 51 റണ്‍സെടുത്ത കുശാല്‍ പെരേരയാണ് ന്യൂസിലന്‍ഡ് നിരയില്‍ തിളങ്ങിയത്. മഹീഷ് തീക്ഷണ (91 പന്തില്‍ പുറത്താവാതെ 39), ദില്‍ഷന്‍ മധുഷങ്ക (19) എയ്ഞ്ചലോ മാത്യൂസ് (16), ധനഞ്ജയ ഡി സില്‍വ (19) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഓപ്പണര്‍ പതും നിസ്സങ്ക (2), കുശാല്‍ മെന്‍ഡിസ് (6), സദീര സമരവിക്രമ (1), ചരിത് അസലങ്ക (8), ചാമിക കരുണാരത്നെ (6), ദുഷ്മന്ത (1) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. അവസാന വിക്കറ്റില്‍ തീക്ഷണ - മധുഷങ്ക സഖ്യം 43 റണ്‍സ് കൂട്ടിചേര്‍ത്തു.
ലോക്കി ഫെര്‍ഗൂസണ്‍, മിച്ചല്‍ സാന്റ്നര്‍, രചിന്‍ രവീന്ദ്ര എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. ടിം സൗത്തി ഒരു വിക്കറ്റ് വീഴ്ത്തി.