/kalakaumudi/media/post_banners/2858ee3094f29408dddc4b2cbfe33b1a35736ceb41d4b80b13adef138e22fabc.jpg)
അഹമ്മദാബാദ്: ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ ന്യൂസീലന്‍ഡ് ഒന്‍പതു വിക്കറ്റിനു പരാജയപ്പെടുത്തി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 283 റണ്‍സ് വിജയലക്ഷ്യം 82 പന്തുകള്‍ ബാക്കിനില്‍ക്കെ കിവീസ് മറികടന്നു.
രചിന്റെയും (96 പന്തില്‍ 123*), ഡവെന്‍ കോണ്‍വേയുടെയും (121 പന്തില്‍ 152*) സെഞ്ചറിയുടെ കരുത്തിലാണ് ന്യൂസിലന്‍ഡിന്റെ വിജയം. രചിനും കോണ്‍വേയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 273 റണ്‍സിന്റെ കൂറ്റന്‍ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസിന് രണ്ടാം വിക്കറ്റില്‍ ഓപ്പണര്‍ വില്‍ യങ്ങിന്റെ (0) വിക്കറ്റ് നഷ്ടമായി. തുടര്‍ന്നാണ് കോണ്‍വേ-രചിന്‍ സഖ്യം വന്‍മതില്‍ ഉയര്‍ത്തിയത്.
കോണ്‍വേ മൂന്നു സിക്‌സും 19 ഫോറും അടിച്ചു. അഞ്ച് സിക്‌സും 11 ഫോറുമാണ് രചിന്‍ അടിച്ചെടുത്തത്. ഒരു ഘട്ടത്തിലും ഈ കൂട്ടുകെട്ടിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇംഗ്ലിഷ് ബോളര്‍മാര്‍ക്ക് സാധിച്ചില്ല.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 50 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ലാണ് 82 റണ്‍സെടുത്തത്. ജോറൂട്ട് അര്‍ധ സെഞ്ചറി നേടി. 86 പന്തുകള്‍ നേരിട്ട താരം 77 റണ്‍സെടുത്തു പുറത്തായി. ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ (42 പന്തില്‍ 43), ജോണി ബെയര്‍സ്റ്റോ (35 പന്തില്‍ 33), ഹാരി ബ്രൂക്ക് (16 പന്തില്‍ 25) എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.