/kalakaumudi/media/post_banners/7d5e95e4d99ec76c364b883f29bbb43163413635615e0d63df3e2a3d21a6683c.jpg)
കൊല്‍ക്കത്ത: ഏകദിന ലോകകപ്പില്‍ ബംഗ്ലാദിനെതിരെ പാകിസ്ഥാന് വിജയം. ഏഴു വിക്കറ്റിനാണ് പാകിസ്ഥാന്റെ ജയം. ജയത്തോടെ പാകിസ്ഥാന് സെമി ഫൈനല്‍ പ്രതീക്ഷ.
ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുത്തു. 45.1 ഓവറില്‍ 204 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 32.3 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
ജയത്തോടെ ഏഴു മത്സരത്തില്‍ ആറ് പോയിന്റുമായി പാകിസ്ഥാന്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി. ബംഗ്ലാദേശ് ഏഴ് മത്സരങ്ങളില്‍ നിന്ന് രണ്ട് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്.