/kalakaumudi/media/post_banners/701739f9094e44fc8a7213c15f808a61111e645c10ca990974a6cbc3746a998c.jpg)
ബംഗളൂരു: ഏകദിന ലോകകപ്പില്‍ ന്യൂസീലന്‍ഡിനെതിരേ പാകിസ്ഥാന് തകര്‍പ്പന്‍ ജയം. ഭാഗ്യം മഴയുടെ രൂപത്തില്‍ കൂടി എത്തിയാണ് പാകിസ്ഥാനെ ജയിപ്പിച്ചത്.
ആദ്യം ബാറ്റുചെയ്ത ന്യൂസീലന്‍ഡ് ആറ് വിക്കറ്റിന് 401 റണ്‍സടിച്ചു. മറുപടിക്കിറങ്ങിയ പാകിസ്ഥാന്‍ 25.3 ഓവറില്‍ 1 വിക്കറ്റിന് 200 റണ്‍സില്‍ നില്‍ക്കവെ മഴയെത്തി.
മഴ കനത്തതോടെ 25.3 ഓവറിലെ പാകിസ്താന്റെ വിജയലക്ഷ്യം പുനര്‍നിശ്ചയിച്ചു. 180 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ഇതോടെ 21 റണ്‍സിന്റെ ജയം പാകിസ്ഥാന്‍ സ്വന്തമാക്കി.
ഫഖര്‍ സമാന്റെയും (126*) ബാബര്‍ ആസമിന്റെയും (66*) ബാറ്റിങ്ങാണ് പാകിസ്താന് കരുത്തായത്.
വിജയത്തോടെ എട്ട് മത്സരത്തില്‍ എട്ട് പോയിന്റുകളുമായി പാകിസ്താന്‍ നാലാം സ്ഥാനത്തേക്കുയര്‍ന്നു. അവസാന നാല് മത്സരവും തോറ്റ ന്യൂസീലന്‍ഡിനും എട്ട് മത്സരത്തില്‍ നിന്ന് എട്ട് പോയിന്റാണുള്ളത്. നെറ്റ് റണ്‍റേറ്റിന്റെ കരുത്തിലാണ് ന്യൂസീലന്‍ഡ് നാലാം സ്ഥാനത്ത് നില്‍ക്കുന്നത്.