/kalakaumudi/media/post_banners/2faf690c7b00dfb355dfa45c4ce7460258fe6823195283853d9ad2e5537627d7.jpg)
ഹൈദരാബാദ്: ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ടാം വിജയവും സ്വന്തമാക്കി പാകിസ്ഥാന്‍. ശ്രീലങ്കയെ ആറു വിക്കറ്റിനാണ് പാകിസ്ഥാന്‍ പരാജയപ്പെടുത്തിയത്.
ശ്രീലങ്ക ഉയര്‍ത്തിയ 345 റണ്‍സ് 48.2 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ പാകിസ്ഥാന്‍ മറികടന്നു.
പാകിസ്താന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. നാലാം ഓവറില്‍ തന്നെ ഓപ്പണര്‍ ഇമാം ഉള്‍ ഹഖ് (12) പുറത്ത്. പിന്നാലെ 10 റണ്‍സ് മാത്രമെടുത്ത് ക്യാപ്റ്റന്‍ ബാബര്‍ അസമും പുറത്തായി.
സെഞ്ച്വറി നേടിയ ഓപ്പണര്‍ അബ്ദുള്ള ഷഫീഖിന്റെയും മുഹമ്മദ് റിസ്വാന്റെയും പ്രകടനമാണ് പാകിസ്ഥാന്റെ വിജയത്തിനു കരുത്തായത്. 121 പന്തില്‍ മൂന്ന് സിക്സും എട്ട് ഫോറുമടക്കം 131 റണ്‍സോടെ പുറത്താകാതെ നിന്ന റിസ്വാനാണ് പാക് നിരയിലെ ടോപ് സ്‌കോറര്‍.
നേരത്തേ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക മെന്‍ഡിസിന്റെയും സമരവിക്രമയുടെയും സെഞ്ച്വറിക്കരുത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 344 റണ്‍സെടുത്തിരുന്നു.
പാകിസ്ഥാനായി ഹസന്‍ അലി നാലു വിക്കറ്റെടുത്തു. ഹാരിസ് റൗഫ് രണ്ട് വിക്കറ്റ് വീഴ്ത്തി.