/kalakaumudi/media/post_banners/9a1f4a63a587b5c43b9f61a4beaecafd94fb472ecb28833fcbbcdb4b7c99aaca.jpg)
ഹൈദരാബാദ്: ഏകദിന ലോകകപ്പില്‍ നെതര്‍ലാന്‍ഡ്‌സിനെതിരെ പാകിസ്ഥാന് 18 റണ്‍സ് വിജയം. 287 റണ്‍സ് വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ നെതര്‍ലന്‍ഡ്‌സ് 41 ഓവറില്‍ 205 റണ്‍സെടുത്ത് പുറത്തായി.
ബാസ് ഡി ലീഡ് 68 പന്തില്‍ നിന്ന് 67 റണ്‍സ് എടുത്തു. വിക്രംജിത് സിങ് 52 റണ്‍സ് എടുത്തു. സ്‌കോട് എഡ്വേഡിന് റണ്‍സൊന്നും നേടാനായില്ല. നെതര്‍ലന്‍ഡിന്റെ 6 ബാറ്റര്‍മാരാണ് റണ്‍സ് രണ്ടക്കം കടത്താനാവാതെ പുറത്തായത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാന്‍ 49 ഓവറില്‍ 286 റണ്‍സെടുത്തു. മധ്യനിര ബാറ്റര്‍മാരാണ് പാക്കിസ്ഥാനെ രക്ഷിച്ചത്.
ഓപ്പണര്‍ ഫഖര്‍ സമാന്‍ (15 പന്തുകളില്‍ 12), ഇമാം ഉള്‍ ഹഖ് (19 പന്തില്‍ 15), ക്യാപ്റ്റന്‍ ബാബര്‍ അസം (18 പന്തില്‍ അഞ്ച്) എന്നിവര്‍ തുടക്കത്തില്‍ തന്നെ പുറത്തായി.
മുഹമ്മദ് റിസ്വാനും (75 പന്തില്‍ 68), സൗദ് ഷക്കീലും (52 പന്തില്‍ 68) അര്‍ധ സെഞ്ചറി നേടി. മുഹമ്മദ് നവാസും (43 പന്തില്‍ 39), ശതാബ് ഖാനും (34 പന്തില്‍ 32) മികച്ച പ്രകടനം പുറത്തെടുത്തു.
ബാസ് ഡെ ലീഡ് നാലു വിക്കറ്റുകള്‍ വീഴ്ത്തി. കോളിന്‍ അക്കര്‍മാന്‍ രണ്ടും ആര്യന്‍ ദത്ത്, ലോഗന്‍ വാന്‍ബീക്, പോള്‍ വാന്‍ മീകരന്‍ എന്നിവര്‍ ഓരോ വിക്കറ്റു വീതവും നേടി.
പാക്കിസ്ഥാനു വേണ്ടി ഹാരിസ് റൗഫ് മൂന്ന് വീക്കറ്റ് വീഴ്ത്തി. ഹസന്‍ അലി രണ്ടും ഷഹീന്‍ അഫ്രീദി, ഇഫ്തിഖര്‍ അഹമ്മദ്, മൊഹമ്മദ് നവാസ്, ഷദാബ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.