വാര്‍ണര്‍ക്കും മാര്‍ഷലിനും സെഞ്ച്വറി; പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയക്ക് കൂറ്റന്‍ സ്‌കോര്‍

ഏകദിന ലോകകപ്പില്‍ ഡേവിഡ് വാര്‍ണറുടെയും മിച്ചല്‍ മാര്‍ഷലിന്റെയും സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ കൂറ്റന്‍ സ്‌കോര്‍. ഒമ്പതിന് 367 റണ്‍സ് ആണ് ഓസ്‌ട്രേലിയ നേടിയത്.

author-image
Web Desk
New Update
വാര്‍ണര്‍ക്കും മാര്‍ഷലിനും സെഞ്ച്വറി; പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയക്ക് കൂറ്റന്‍ സ്‌കോര്‍

 

 

ബെംഗളൂരു: ഏകദിന ലോകകപ്പില്‍ ഡേവിഡ് വാര്‍ണറുടെയും മിച്ചല്‍ മാര്‍ഷലിന്റെയും സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ കൂറ്റന്‍ സ്‌കോര്‍. ഒമ്പതിന് 367 റണ്‍സ് ആണ് ഓസ്‌ട്രേലിയ നേടിയത്.

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടിയ പാകിസ്താന്‍ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിനയച്ചു. 124 പന്ത് നേരിട്ട ഡേവിഡ് വാര്‍ണര്‍ 14 ഫോറും ഒമ്പത് സിക്‌സും സഹിതം 163 റണ്‍സെടുത്തു. 108 പന്തില്‍ 10 ഫോറും ഒമ്പത് സിക്‌സും സഹിതമാണ് മിച്ചല്‍ മാര്‍ഷ് 121 റണ്‍സെടുത്തത്.

പിന്നാലെ എത്തിയവര്‍ വേഗത്തില്‍ പുറത്തായിക്കൊണ്ടിരുന്നു. മാക്‌സവെല്‍ പൂജ്യം, സ്മിത്ത് ഏഴ്, സ്റ്റോണിസ് 21, ഇം?ഗ്‌ളീസ് 13, ലബുഷെയ്ന്‍ എട്ട് എന്നിങ്ങനെ എല്ലാവരും പുറത്തായി.

പാകിസ്താന്‍ നിരയില്‍ ഷഹീന്‍ ഷാ അഫ്രീദി 54 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തി. ഹാരിസ് റൗഫ് മൂന്നും ഉസാമ മിര്‍ ഒരു വിക്കറ്റും വീഴ്ത്തി.

australia pakistan world cup cricket