/kalakaumudi/media/post_banners/35b04d5b9942e3776a1f963c044173cd6b9dd4eaef882daa2b3d06bb738cd7f6.jpg)
മുംബൈ: ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം. 149 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്.
ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക 5 വിക്കറ്റിന് 382 റണ്‍സ് നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശ് 46.4 ഓവറില്‍ 233 റണ്‍സിന് എല്ലാവരും ഔട്ടായി.
ക്വിന്റന്‍ ഡീകോക്ക് (174), ഹെന്‍ റിച്ച് ക്ലാസന്‍ (90), എയ്ഡന്‍ മാര്‍ക്രം (60) എന്നിവരുടെ ബാറ്റിങ്ങാണ് ദക്ഷിണാഫ്രിക്കയുടെ മികവിനു പിന്നില്‍.ബൗളിങ്ങില്‍ ജെറാഡ് കോയ്റ്റ്സി മൂന്നും മാര്‍ക്കോ യാന്‍സന്‍, ലിസാര്‍ഡ് വില്യംസ്, കഗിസോ റബാഡ എന്നിവര്‍ രണ്ടും കേശവ് മഹാരാജ് ഒരു വിക്കറ്റും വീഴ്ത്തി.
മിന്നും പ്രകടനവുമായി ക്വിന്റന്‍ ഡീകോക്ക്. ഏകദിന മത്സരങ്ങളോട് വിടപറയും എന്നു പ്രഖ്യാപിച്ച ഡീകോക്ക് കലാശക്കൊട്ട് ഗംഭീരമാക്കുകയാണ്. അഞ്ച് മത്സരങ്ങളില്‍ നിന്ന് മൂന്നാം സെഞ്ച്വറിയാണ് താരം സ്വന്തമാക്കിയത്.
നേരത്തെ ഓസ്‌ട്രേലിയക്കെതിരെ സെഞ്ച്വറി അടിച്ചെടുത്ത താരം, ബംഗ്ലാദേശിനെതിരെയും 'തകര്‍പ്പന്‍ നൂറ്' സ്വന്തമാക്കി. ഇതോടെ റെക്കോഡിലേക്കും നടന്നുകയറി ഡീകോക്ക്!
ഒരു ലോകകപ്പില്‍ നിന്ന് കൂടുതല്‍ സെഞ്ച്വറി നേടിയവരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് താരം കയറിപ്പിറ്റിയത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് മൂന്ന് സെഞ്ച്വറിയാണ് ഡീകോക്ക് നേടിയത്.
2019 ലെ ലോകകപ്പില്‍ അഞ്ച് സെഞ്ച്വറികള്‍ അടിച്ചെടുത്ത രോഹിത് ശര്‍മയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. നാല് സെഞ്ച്വറികള്‍ നേടിയ ശ്രീലങ്കയുടെ കുമാര്‍ സംഗകാരയാണ് രണ്ടാമന്‍.