/kalakaumudi/media/post_banners/957c7e00b7b1365054a28d0e25074c9a87c27a4735e70e274a273124a8a372bc.jpg)
അഹമ്മദാബാദ്: ലോക ദിന ഏകകപ്പിലെ അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഫ്ഗാനിസ്ഥാന് അഞ്ച് വിക്കറ്റ് തോല്‍വി. അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 245 റണ്‍സ് വിജയലക്ഷ്യം 47.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടന്നു.
പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്ക്ക് ഇതോടെ 14 പോയിന്റായി. എട്ടു പോയിന്റുള്ള അഫ്ഗാനിസ്ഥാന്‍ ആറാം സ്ഥാനത്താണ്.
റസ്സീ വാന്‍ഡര്‍ ദസ്സന്‍ (95 പന്തില്‍ 76*), ക്വിന്റന്‍ ഡികോക്ക് (47 പന്തില്‍ 41), ആന്‍ഡില്‍ പെഹ്ലുക്വായോ (37 പന്തില്‍ 39) എന്നിവരുടെ മികച്ച ബാറ്റിങ്ങാണ് ദക്ഷിണാഫ്രിക്കയ്ക്ക് വിജയം നല്‍കിയത്.
അഫ്ഗാനിസ്ഥാനായി മുഹമ്മദ് നബി, റാഷിദ് ഖാന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും മുജീബുര്‍ റഹ്‌മാന്‍ ഒരു വിക്കറ്റും വീഴ്ത്തി.
അര്‍ധ സെഞ്ചറി നേടിയ അസ്മത്തുല്ല ഒമര്‍സായിയുടെ പ്രകടനത്തിന്റെ മികവിലാണ് 245 റണ്‍സിന്റെ വിജയലക്ഷ്യം അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയത്. ഒമര്‍സായ് ഒഴികെ അഫ്ഗാന്‍ നിരയില്‍ മറ്റാര്‍ക്കും മികച്ച സ്‌കോര്‍ കണ്ടെത്താനായില്ല. 50 ഓവറില്‍ 244 റണ്‍സെടുത്ത അഫ്ഗാനിസ്ഥാന്‍ ഓള്‍ ഔട്ടായി.