/kalakaumudi/media/post_banners/a011d81d309ea3fa48b74b2603318f421b633f128785188b5969b1491dbde5c0.jpg)
ചെന്നൈ: ത്രില്ലര്‍ സിനിമയുടെ ആവേശം സമ്മാനിച്ച് പാകിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ഒരു വിക്കറ്റ് ജയം. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 271 റണ്‍സ് വിജയലക്ഷ്യം 47.2 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടന്നു. എയ്ഡന്‍ മാര്‍ക്രം 93 പന്തില്‍ നിന്ന് 91 റണ്‍സ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ക്യാപ്റ്റന്‍ ടെംബ ബവുമയും (27 പന്തില്‍ 28), ക്വിന്റന്‍ ഡികോക്കും (14 പന്തില്‍ 24) ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം ദക്ഷിണാഫ്രിക്കയ്ക്ക് നല്‍കി. നാലാം ഓവറില്‍ ഡികോക്ക് പുറത്തായി.
പിന്നീടെത്തിയ റസ്സി വാന്‍ഡര്‍ ഡസനും (39 പന്തില്‍ 21) ബവുമയും ചേര്‍ന്ന് ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോയി. പത്താം ഓവറില്‍ ബവുമ വീണു. തുടര്‍ന്ന് എയ്ഡന്‍ മാര്‍ക്രം ക്രീസിലെത്തി.
ഹെന്റിച്ച് ക്ലാസന്‍ (10 പന്തില്‍ 12), ഡേവിഡ് മില്ലര്‍ (33 പന്തില്‍ 29), മാര്‍കോ യാന്‍സന്‍ (14 പന്തില്‍ 20), ജെറാള്‍ഡ് കോട്‌സീ (13 പന്തില്‍ 10) എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ സ്‌കോറുകള്‍.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാന്‍ 46.4 ഓവറില്‍ 270 റണ്‍സെടുത്ത് പുറത്തായി. സൗദ് ഷക്കീല്‍ (52 പന്തില്‍ 52), ക്യാപ്റ്റന്‍ ബാബര്‍ അസം (65 പന്തില്‍ 50) എന്നിവര്‍ പാക്കിസ്ഥാനു വേണ്ടി അര്‍ധ സെഞ്ചറി തികച്ചു.