/kalakaumudi/media/post_banners/691761c986b81b771d9f562776537eb10f2335044700b31aba3e1c6a0943f1a7.jpg)
മുംബൈ: ഏകദിന ലോകകപ്പില്‍ ചാമ്പ്യന്മാര്‍ക്ക് നാണംകെട്ട തോല്‍വി. ദക്ഷിണാഫ്രിക്കക്ക് എതിരായ നിര്‍ണായക മത്സരത്തിലാണ് ഇംഗ്ലണ്ട് ദയനീയമായി പരാജയപ്പെട്ടത്. 229 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 399 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗില്‍ 22 ഓവറില്‍ 170 റണ്‍സില്‍ ഇംഗ്ലണ്ട് തകര്‍ന്നടിഞ്ഞു.
ദക്ഷിണാഫ്രിക്കയ്ക്കായി ജെറാള്‍ഡ് കോയെറ്റ്‌സി മൂന്നു വിക്കറ്റ് വീഴ്ത്തി. ലുങ്കി എന്‍ഗിഡി, മാര്‍ക്കോ ജാന്‍സന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി. കഗീസോ റബാദ, കേശവ് മഹാരാജ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
നേരത്തെ, ഹെന്റിച്ച് ക്ലാസന്റേയും മാര്‍കോ ജാന്‍സന്റേയും മികച്ച പ്രകടനം ദക്ഷിണാഫ്രിക്കയ്ക്ക് 399 റണ്‍സ് സമ്മാനിച്ചു. ഹെന്റിച്ച് ക്ലാസന്‍ സെഞ്ചറി നേടി. മാര്‍കോ ജാന്‍സന്‍ അര്‍ധസെഞ്ചറിയും സ്വന്തമാക്കി.
ക്ലാസ്സന്‍ 67 പന്തില്‍ 12 ഫോറും നാലു സിക്‌സും സഹിതം 109 റണ്‍സെടുത്തും ജാന്‍സന്‍ 42 പന്തില്‍ മൂന്നു ഫോറും ആറു സിക്‌സും സഹിതം 75 റണ്‍സെടുത്തും പുറത്തായി. ഇവര്‍ക്കു പുറമെ റീസ ഹെന്‍ഡ്രിക്‌സ് (75 പന്തില്‍ 85), വാന്‍ഡര്‍ ദസ്സന്‍ (61 പന്തില്‍ 60) എന്നിവരും അര്‍ധസെഞ്ചറി നേടി.
റീസ് ടോപ്ലി മൂന്നും ഗസ് അറ്റ്കിന്‍സന്‍, ആദില്‍ റഷീദ് എന്നിവര്‍ 2 വിക്കറ്റു വീതവും വീഴ്ത്തി.