റെക്കോഡുകളുടെ പെരുമഴ; ശ്രീലങ്കയെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക

ഏകദിന ലോകകപ്പില്‍ ശ്രീലങ്കയെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക. 102 റണ്‍സിന്റെ തിളങ്ങുന്ന വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. 429 എന്ന സ്‌കോര്‍ ശ്രീലങ്കയ്ക്ക് പിന്തുടരാനായില്ല.

author-image
Web Desk
New Update
റെക്കോഡുകളുടെ പെരുമഴ; ശ്രീലങ്കയെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക

ഡല്‍ഹി: ഏകദിന ലോകകപ്പില്‍ ശ്രീലങ്കയെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക. 102 റണ്‍സിന്റെ തിളങ്ങുന്ന വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. 429 എന്ന സ്‌കോര്‍ ശ്രീലങ്കയ്ക്ക് പിന്തുടരാനായില്ല.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഏകദിന ലോകകപ്പിലെ ലോകറെക്കോര്‍ഡാണ് നേടിയത്. ക്രിക്കറ്റ് ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍, 5 ന് 428 റണ്‍സ് ദക്ഷിണാഫ്രിക്ക അടിച്ചെടുത്തു.

49 പന്തില്‍ സെഞ്ചുറി തികച്ച ദക്ഷിണാഫ്രിക്കന്‍ നായകന്‍ അയ്ഡാന്‍ മാര്‍ക്രം ലോകകപ്പിലെ വേഗത്തിലുള്ള സെഞ്ച്വറി സ്വന്തം പേരിലാക്കി. ലോകകപ്പിലെ ഒരിന്നിംഗ്‌സില്‍ മൂന്ന് താരങ്ങള്‍ സെഞ്ച്വറി നേടുകയും ചെയ്തു.

ടോസ് ലഭിച്ച ശ്രീലങ്ക, ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിനയക്കുകയായിരുന്നു. ക്വിന്റണ്‍ ഡി കോക്ക് 100, റാസി വാന്‍ ഡര്‍ ഡസ്സന്‍ 108, എയ്ഡന്‍ മാര്‍ക്രം 106 എന്നിവര്‍ സെഞ്ചുറി നേടി. ഡേവിഡ് മില്ലറും ഹെന്റിച്ച് ക്ലാസനും മികച്ച പ്രകടനം പുറത്തെടുത്തു.

srilanka south africa world cup cricket