/kalakaumudi/media/post_banners/4da83c7f7179bc567e4711aed270eadabadc758d4f030f9202db7b2c3f25cef0.jpg)
അഹമ്മദാബാദ്: ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ആദ്യം ബാറ്റുചെയ്യും. എട്ട് മത്സരത്തില്‍ നിന്ന് ആറ് ജയത്തോടെ 12 പോയിന്റുള്ള ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്താണ്. അവസാന മത്സരം ജയിച്ച് സെമിയിലേക്കെത്തുക എന്ന ലക്ഷ്യത്തോടെയാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുക.
എട്ട് മത്സരത്തില്‍ നിന്ന് എട്ട് പോയിന്റുള്ള അഫ്ഗാനിസ്ഥാന്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് സെമി സാധ്യത കണ്ടെത്താനാണ് ശ്രമിക്കും.
9 മത്സത്തില്‍ നിന്ന് 10 പോയിന്റുള്ള ന്യൂസീലന്‍ഡ് നാലാം സ്ഥാനത്താണ്. അവസാന മത്സരത്തില്‍ വമ്പന്‍ ജയം നേടിയാല്‍ അഫ്ഗാന് നേരിയ സെമി സാധ്യതയുണ്ട്.