ചാമ്പ്യന്‍മാര്‍ക്ക് ഹാട്രിക്ക് തോല്‍വി; എറിഞ്ഞിട്ടും അടിച്ചുപറത്തിയും ലങ്ക!

ലോകകപ്പില്‍ ചാമ്പ്യന്‍മാര്‍ക്ക് വീണ്ടും ദയനീയ പരാജയം. ഇംഗ്ലണ്ട് എട്ടു വിക്കറ്റിന്റെ വന്‍ പരാജയമാണ് ശ്രീലങ്കയോട് ഏറ്റുവാങ്ങിയത്. ഇംഗ്ലണ്ടിന്റെ ഹാട്രിക് തോല്‍വിയാണിത്. ഇതോടെ ഇംഗ്ലണ്ടിന്റെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ അസ്തമിച്ചു.

author-image
Web Desk
New Update
ചാമ്പ്യന്‍മാര്‍ക്ക് ഹാട്രിക്ക് തോല്‍വി; എറിഞ്ഞിട്ടും അടിച്ചുപറത്തിയും ലങ്ക!

ബെംഗളൂരു: ലോകകപ്പില്‍ ചാമ്പ്യന്‍മാര്‍ക്ക് വീണ്ടും ദയനീയ പരാജയം. ഇംഗ്ലണ്ട് എട്ടു വിക്കറ്റിന്റെ വന്‍ പരാജയമാണ് ശ്രീലങ്കയോട് ഏറ്റുവാങ്ങിയത്. ഇംഗ്ലണ്ടിന്റെ ഹാട്രിക് തോല്‍വിയാണിത്. ഇതോടെ ഇംഗ്ലണ്ടിന്റെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ അസ്തമിച്ചു.

ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു. ശ്രീലങ്കന്‍ ബൗളിംഗിനു മുന്നില്‍ ഇംഗ്ലണ്ടിന് പിടിച്ചുനില്‍ക്കാനായിസ്സ. 33.2 ഓവറില്‍ വെറും 156 റണ്‍സില്‍ ഇംഗ്ലണ്ട് പുറത്തായി.

25.4 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലങ്ക വിജയം കണ്ടു. മൂന്നാം വിക്കറ്റില്‍ പതും നിസങ്ക- സദീര സമരവിക്രമ 122 ബോളില്‍ 137 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടുണ്ടാക്കി. ഇതോടെ ഇംഗ്ലണ്ടിന്റെ പതനം പൂര്‍ത്തിയായി.

നിസങ്ക 77 റണ്‍സും സമരവിക്രമ 65 റണ്‍സും പുറത്താവാതെ നേടി. നിസങ്ക 83 ബോളില്‍ ഏഴു ഫോറും രണ്ടു സിക്സറുമടിച്ചപ്പോള്‍ സമരവിക്രമ 54 ബോളില്‍ ഏഴു ഫോറും ഒരു സിക്സറുമടിച്ചു.

ഇംഗ്ലണ്ട് നിരയില്‍ ഒരാള്‍ക്കു പോലും 50 തികയ്ക്കാനായില്ല. 43 റണ്‍സെടുത്ത ബെന്‍ സ്റ്റോക്സാണ് അവരുടെ ടോപ്സ്‌കോറര്‍.

england world cup cricket srilanka cricket