ഈ ലോകകപ്പിലെ ആദ്യ ജയം; നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് ശ്രീലങ്ക

ഏകദിന ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ശ്രീലങ്കയ്ക്ക് 5 വിക്കറ്റ് വിജയം. നെതര്‍ലന്‍ഡ്‌സ് ഉയര്‍ത്തിയ 263 റണ്‍സ് വിജയലക്ഷ്യം ശ്രീലങ്ക 49.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

author-image
Web Desk
New Update
ഈ ലോകകപ്പിലെ ആദ്യ ജയം; നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് ശ്രീലങ്ക

 

ലഖ്‌നൗ: ഏകദിന ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ശ്രീലങ്കയ്ക്ക് 5 വിക്കറ്റ് വിജയം. നെതര്‍ലന്‍ഡ്‌സ് ഉയര്‍ത്തിയ 263 റണ്‍സ് വിജയലക്ഷ്യം ശ്രീലങ്ക 49.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. പാതും നിസ്സങ്കയും (54) സധീര സമരവിക്രമയും (91*) അര്‍ധ സെഞ്ചറി നേടി. ഈ ലോകകപ്പില്‍ ശ്രീലങ്കയുടെ ആദ്യ ജയമാണിത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത നെതര്‍ലന്‍ഡ്‌സിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ 7ല്‍ നില്‍ക്കേ 4 റണ്‍സുമായി ഓപ്പണര്‍ വിക്രംജിത് സിങ് മടങ്ങി.

കൃത്യമായ ഇടവേളകളില്‍ നെതര്‍ലന്‍ഡ്‌സിന്റെ വിക്കറ്റു നഷ്ടപ്പെട്ടുകൊണ്ടിരുന്നു. ഏംഗല്‍ബ്രെക്ടും ലോഗന്‍ വാന്‍ബീകും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പാണ് സ്‌കോര്‍ 200 കടത്തിയത്.

മാക്‌സ് ഒഡൗഡ് (27 പന്തില്‍ 16), കോളിന്‍ അക്കര്‍മന്‍ (31 പന്തില്‍ 29), ബാസ് ഡിലീഡ് (121 പന്തില്‍ 6), തേജ നിഡമനുരു (16 പന്തില്‍ 9), സ്‌കോട്ട് എഡ്വാര്‍ഡ്‌സ് (16 പന്തില്‍ 16), റോളോഫ് വാന്‍ഡെര്‍ മെര്‍വ് (7 പന്തില്‍ 7), ആര്യന്‍ ദത്ത് (6 പന്തില്‍ 9*) എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ സ്‌കോര്‍.

ശ്രീലങ്കയ്ക്കായി ദില്‍ഷന്‍ മദുഷങ്കയും കസുന്‍ രജിതയും 4 വീതം വിക്കറ്റു വീഴ്ത്തി. മഹീഷ് തീക്ഷ്ണ ഒരു വിക്കറ്റും സ്വന്തമാക്കി.

 

cricket srilanka netherlands world cup cricket