ഏകദിന ലോകകപ്പ്; ഇന്ത്യ- പാക് മത്സര തിയതിയില്‍ മാറ്റം

പുരുഷ ഏകദിന ലോകകപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സര തിയതി മാറ്റി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 15ന് നടത്താന്‍ നിശ്ചയിച്ചിരുന്ന മത്സരം 14 ന് നടക്കുമെന്ന് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

author-image
Priya
New Update
ഏകദിന ലോകകപ്പ്; ഇന്ത്യ- പാക് മത്സര തിയതിയില്‍ മാറ്റം

മുംബൈ: പുരുഷ ഏകദിന ലോകകപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സര തിയതി മാറ്റി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 15ന് നടത്താന്‍ നിശ്ചയിച്ചിരുന്ന മത്സരം 14 ന് നടക്കുമെന്ന് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

വേദി അഹമ്മദാബാദ് തന്നെയായിരിക്കും. ലോകകപ്പിലെ മറ്റ് ചില മത്സരങ്ങളുടെ തിയതിയും മാറും. പുതുക്കിയ മത്സരക്രമം ഇന്ന് പ്രഖ്യാപിക്കുമെന്നും ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിലെ ഏറ്റവും ആവേശം നിറഞ്ഞ പോരാട്ടമാണ് ഇന്ത്യ- പാക് മത്സരം. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 15ന് മത്സരം നടത്താനാണ് നിശ്ചയിച്ചിരുന്നത്.

എന്നാല്‍ നവരാത്രി ആഘോഷങ്ങളുടെ ആദ്യ ദിവസമാണ് അന്നേദിനം എന്നതിനാല്‍ സുരക്ഷയൊരുക്കുക വെല്ലുവിളിയാണെന്ന് സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചതോടെ ഐസിസിയും ബിസിസിഐയും മത്സര തിയതി മാറ്റാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു.

മത്സരങ്ങള്‍ അടുത്തടുത്ത് വരുന്നതുകൊണ്ട് തിയതി മാറ്റേണ്ടത് ആവശ്യമാണെന്ന് ചില ബോര്‍ഡുകള്‍ ബിസിസിഐ അറിയിച്ചിരുന്നു. ഇത് പരിഗണിച്ച് കൂടുതല്‍ കളികളുടെ പുതുക്കിയ മത്സരക്രമം പ്രഖ്യാപിച്ചേക്കും.

 

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം, ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയം, ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയം, ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം, ധരംശാലയിലെ ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം, ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയം, കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ്, ലഖ്നൗവിലെ ഏകനാ സ്റ്റേഡിയം, മുംബൈയിലെ വാംഖഡെ സ്റ്റേഡിയം, പുനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക.

india pakistan icc world cup