/kalakaumudi/media/post_banners/0612be81bbae64558dbc6bdf798e4ecfa9d9f3a50e986263999656920bb2338b.jpg)
ബ്യൂണസ് അയേഴ്‌സ്: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക് ഇന്ന് മുപ്പത്തിയാറാം പിറന്നാള്‍. കരിയറിലെ ഏറ്റവും ഉന്നതിയിലെത്തിയ സന്തോഷത്തിലാണ് മെസിയുടെ ഇത്തവണത്തെ പിറന്നാള്‍ ആഘോഷം.
ഫുട്‌ബോള്‍ ജീവിതം അവസാനിച്ചുവെന്ന് കരുതിയെങ്കില്‍ പോലും അര്‍ജന്റീനയ്ക്ക് ലോകകിരീടം നേടികൊടുത്ത ഇതിഹാസ താരമാണ് ലയണല്‍ മെസി.
ഇതിഹാസമെന്ന് വിളിക്കുമെങ്കില്‍ പോലും ഒരു രാജ്യാന്തരകീരീടം പോലും സ്വന്തം പേരിലില്ലാത്തതിന് മെസിയ്ക്ക് പലപ്പോഴും പഴി കേള്‍ക്കേണ്ടി വന്നിരുന്നു. എന്നാല്‍ ഇതിനെല്ലാം മെസി ചുട്ട മറുപടി നല്‍കിയത് 2022 ലെ ലോകകപ്പ് കിരീടം നേടികൊണ്ടായിരുന്നു.
1987 ജൂണ്‍ 24 ന് അര്‍ജന്റീനയിലെ റൊസാരിയോയിലാണ് മെസിയുടെ ജനനം. തന്റെ 13-ാം വയസ്സിലാണ് മെസി സ്‌പെയിനിന്റെ എഫ്‌സി ബാഴ്സലോണയില്‍ കളി തുടങ്ങുന്നത്.
റൊസാരിയോയിലെ ബാല്യകാലത്ത് തന്നെ ന്യുവെല്‍സ് ഓള്‍ഡ് ബോയ്‌സിലെ പരിശീലകര്‍ കുഞ്ഞു മെസിയിലെ മാന്ത്രികനെ കണ്ടെത്തിയിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ മികച്ച പ്രകടനത്തിലൂടെ ലോകം കണ്ട ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കാരില്‍ ഒരാളായി മെസ്സി മാറി.
12-ാം വയസില്‍ അപൂര്‍വ രോഗം കളിയും ജീവിതവും കവര്‍ന്നെടുക്കുമെന്ന് കരുതിയപ്പോള്‍ ബാഴ്‌സലോണ ഫുട്‌ബോള്‍ ക്ലബ്ബ് താങ്ങായി.പിന്നീട് 21 വര്‍ഷക്കാലത്തെ കളിത്തൊട്ടില്‍.
ഗോളുകള്‍, കിരീടങ്ങള്‍, ബാലോണ്‍ഡി ഓര്‍ അങ്ങനെ ബാഴ്‌സ കുപ്പായത്തില്‍ മെസി നേടാത്ത പുരസ്‌കാരങ്ങളോ കിരീടങ്ങളോ ഇല്ല.അതേസമയം, പിഎസ്ജി വിട്ട ലയണല്‍ മെസിയുടെ യുഎസ്എയിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് ഇന്റര്‍ മയാമിയിലെ അരങ്ങേറ്റം ജൂലായ് 21-ന് ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
ക്ലബ്ബിന്റെ മൂന്ന് ഉടമകളില്‍ ഒരാളായ ജോര്‍ജ് മാസ് ചൊവ്വാഴ്ച മാധ്യമങ്ങളോട് ഇക്കാര്യം വ്യക്കതമാക്കിയതായാണ് റിപ്പോര്‍ട്ട്. 2025 വരെയാകും ക്ലബ്ബും മെസിയുമായുള്ള കരാര്‍.