രണ്ടാം ദിനം ഇന്ത്യന്‍ ബൗളര്‍മാര്‍ തിളങ്ങി; ആദ്യ ഇന്നിങ്സില്‍ ഓസ്ട്രേലിയ 469 റണ്‍സിന് പുറത്ത്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ഇന്നിങ്സില്‍ ഓസ്ട്രേലിയ 469 റണ്‍സിന് പുറത്ത്. രണ്ടാം ദിനം 327 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഓസീസിന് 142 റണ്‍സെടുത്ത് പുറത്തായി.

author-image
Web Desk
New Update
രണ്ടാം ദിനം ഇന്ത്യന്‍ ബൗളര്‍മാര്‍ തിളങ്ങി; ആദ്യ ഇന്നിങ്സില്‍ ഓസ്ട്രേലിയ 469 റണ്‍സിന് പുറത്ത്

 

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ഇന്നിങ്സില്‍ ഓസ്ട്രേലിയ 469 റണ്‍സിന് പുറത്ത്. രണ്ടാം ദിനം 327 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഓസീസിന് 142 റണ്‍സെടുത്ത് പുറത്തായി.

ആദ്യ ദിനം തിളങ്ങിയില്ലെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ രണ്ടാം ദിനം ഫോമിലേക്കുയര്‍ന്നു. രണ്ടാം ദിനം ഓസീസ് വിക്കറ്റുകള്‍ ടീം ഇന്ത്യ പിഴുതെറിയുകയായിരുന്നു. 75 റണ്‍സെടുക്കുന്നതിനിടെ രണ്ടാം ദിനം ഓസീസിന് നാലു വിക്കറ്റുകള്‍ നഷ്ടമായി. മറുപടി ബാറ്റിങ്ങിനായി ഇറങ്ങിയ രോഹിത് ശര്‍മ 15 റണ്‍സെടുത്ത് പുറത്തായി. പാറ്റ് കമ്മിന്‍സാണ് വിക്കറ്റെടുത്തത്.

രണ്ടാം ദിനം സ്റ്റീവ് സ്മിത്തിന്റെ സെഞ്ചറിയോടെയാണ് ഓസ്‌ട്രേലിയ ബാറ്റിങ് തുടങ്ങിയത്. 229 പന്തുകളില്‍നിന്നാണ് സ്മിത്ത് സെഞ്ചറി തികച്ചത്. സ്മിത്തിന്റെ 31ാം ടെസ്റ്റ് സെഞ്ചറിയാണ് ഓവലില്‍ ഇന്ത്യയ്‌ക്കെതിരെ നേടിയത്.

ാസ്‌ട്രേലിയ വമ്പന്‍ സ്‌കോറിലേക്കു കുതിക്കുമെന്നു പ്രതീക്ഷിച്ചിരിക്കെയാണ് ട്രാവിസ് ഹെഡിനെ മുഹമ്മദ് സിറാജ് പുറത്താക്കുന്നത്. 174 പന്തില്‍ 163 റണ്‍സെടുത്ത ഹെഡ് വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരതിന്റെ ക്യാച്ചില്‍ മടങ്ങി.

പിന്നാലെയെത്തിയ കാമറൂണ്‍ ഗ്രീനിനു (ഏഴ് പന്തില്‍ ആറ്) തിളങ്ങാനായില്ല. സെഞ്ചറി നേടി അധികം വൈകാതെ സ്റ്റീവ് സ്മിത്തും (268 പന്തില്‍ 121) പുറത്തായതോടെ ഓസ്‌ട്രേലിയ പ്രതിരോധത്തിലായി. 20 പന്തുകള്‍ നേരിട്ട് അഞ്ച് റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കിനെ പകരക്കാരനായി ഇറങ്ങിയ അക്ഷര്‍ പട്ടേല്‍ റണ്ണൗട്ടാക്കി.

3ന് 170 എന്ന നിലയില്‍ രണ്ടാം സെഷന്‍ അവസാനിപ്പിച്ച ഓസ്‌ട്രേലിയ, മൂന്നാം സെഷനില്‍ കൂടുതല്‍ ആക്രമണോത്സുകതയോടെയാണ് കളിച്ചത്. മൂന്നാം സെഷനില്‍ ഒരു ഘട്ടത്തില്‍ 6നു മുകളിലായിരുന്നു ഓസ്‌ട്രേലിയയുടെ റണ്‍ റേറ്റ്.

cricket world test championship