By web desk.09 06 2023
ലണ്ടന്‍: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയയ്ക്ക് 196 റണ്‍സിന്റെ ലീഡ്. മൂന്നാം ദിനം ചായക്ക് പിരിയുമ്പോള്‍ ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 23 റണ്‍സെടുത്തു.
ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ (8 പന്തില്‍ 1) വിക്കറ്റാണ് ഓസീസിന് ആദ്യം നഷ്ടമായത്. നാലാം ഓവറില്‍ മുഹമ്മദ് സിറാജാണ് വിക്കറ്റ് വീഴ്ത്തിയത്.
പിന്നീട് ഉസ്മാന്‍ ഖവാജ, ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത് എന്നിവരുടെ വിക്കറ്റും നഷ്ടമായി. മാര്‍നസ് ലബുഷെയ്ന്‍, കാമറോണ്‍ ഗ്രീന്‍ എന്നിവരാണ് ക്രീസില്‍.
ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 296 റണ്‍സിനു പുറത്തായിരുന്നു. ഇതോടെ ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയ്ക്ക് 173 റണ്‍സ് ലീഡു നേടി. മൂന്നാം ദിവസത്തിന്റെ തുടക്കത്തില്‍ അജിന്‍ക്യ രഹാനെ (129 പന്തില്‍ 89), ഷാര്‍ദൂല്‍ ഠാക്കൂര്‍ (109 പന്തില്‍ 51) എന്നിവര്‍ ചേര്‍ന്നു നടത്തിയ ചെറുത്തുനില്‍പ്പാണ് ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യയെ സഹായിച്ചത്. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 109 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
ഉച്ചഭക്ഷണത്തിനു തൊട്ടുപിന്നാലെ രഹാനെ പുറത്തായതോടെ ഇന്ത്യ വീണ്ടും പ്രതിരോധത്തിലായി. അര്‍ധസെഞ്ചറി തികച്ചതിനു പിന്നാലെ ഷാര്‍ദൂര്‍ ഠാക്കൂറും പുറത്തായതോടെ ഏറെക്കുറെ ഇന്ത്യന്‍ ഇന്നിങ്‌സിന് അവസാനമായി. ഉമേഷ് യാദവ് (11 പന്തില്‍ 5), മുഹമ്മദ് ഷമി (11 പന്തില്‍ 13) എന്നിവര്‍ക്ക് ഏറെനേരം പിടിച്ചുനില്‍ക്കാനായില്ല. മുഹമ്മദ് സിറാജ് (0*) പുറത്താകാതെ നിന്നു.
ഓസീസിനായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മൂന്നു വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക്ക്, സ്‌കോട്ട് ബോളണ്ട്, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും സ്പിന്നര്‍ നേഥന്‍ ലയണ്‍ ഒരു വിക്കറ്റും വീഴ്ത്തി. ടെസ്റ്റില്‍ 5000 റണ്‍സ് എന്ന നേട്ടം അജിന്‍ക്യ രഹാനെ ഓസ്‌ട്രേലിയയ്ക്കെതിരെ സ്വന്തമാക്കി.
മൂന്നാം ദിനം കളി തുടങ്ങിയതിനു പിന്നാലെ ഇന്ത്യയ്ക്ക് ആറാം വിക്കറ്റ് നഷ്ടമായിരുന്നു. അഞ്ച് റണ്‍സെടുത്ത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എസ്. ഭരത്താണു പുറത്തായത്. സ്‌കോട്ട് ബോളണ്ടിന്റെ പന്തു നേരിടാനാകാതെ ഇന്ത്യന്‍ താരം ബോള്‍ഡാകുകയായിരുന്നു. രണ്ടാം ദിനം കളി അവസാനിപ്പിച്ചപ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ.
രണ്ടാം ദിനം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ (15) ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് വിക്കറ്റിനു മുന്‍പില്‍ കുടുക്കിയപ്പോള്‍ ശുഭ്മന്‍ ഗില്ലും (13) ചേതേശ്വര്‍ പൂജാരയും (14) ക്ലീന്‍ ബോള്‍ഡ് ആയത് ലൈന്‍ മനസ്സിലാക്കാതെ പന്ത് ലീവ് ചെയ്യാന്‍ ശ്രമിച്ചാണ്. ഗില്ലിനെ സ്‌കോട്ട് ബോളണ്ടും പൂജാരയെ കാമറൂണ്‍ ഗ്രീനും പുറത്താക്കിയപ്പോള്‍, മിച്ചല്‍ സ്റ്റാര്‍ക്കിന്റെ അപ്രതീക്ഷിത ബൗണ്‍സറില്‍ വിരാട് കോലിയും (14) ഔട്ടായി. അതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ ഏറക്കുറെ അസ്തമിച്ചു. നേഥന്‍ ലയണിനു വിക്കറ്റ് നല്‍കിയ രവീന്ദ്ര ജഡേജയും (48) പിന്നാലെ പവലിയനിലെത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ 469 റണ്‍സാണ് ആദ്യ ഇന്നിങ്‌സില്‍ നേടിയത്.