ഓവലില്‍ ഇന്ത്യ-ഓസ്‌ട്രേലിയ യുദ്ധം! കരുത്തരുടെ പോരാട്ടം, ടീമുകള്‍ താരസമ്പന്നം...

ബൗളിംഗ് നിരയുടെ കരുത്തായി ആര്‍. അശ്വിനും രവീന്ദ്ര ജഡേജയും ടീമിലുണ്ട്. മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ബൗളിംഗ് നിരയുടെ ശക്തി കൂട്ടും. വിക്കറ്റ് കീപ്പറുടെ കാര്യത്തില്‍ കെ.എസ്. ഭരതോ, ഇഷാന്‍ കിഷനോ എന്നതില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.

author-image
Web Desk
New Update
ഓവലില്‍ ഇന്ത്യ-ഓസ്‌ട്രേലിയ യുദ്ധം! കരുത്തരുടെ പോരാട്ടം, ടീമുകള്‍ താരസമ്പന്നം...

ഓവല്‍: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് ബുധനാഴ്ച തുടക്കം. ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. ഇംഗ്ലണ്ടിലെ ഓവലില്‍ ഉച്ചയ്ക്ക് മൂന്ന് മണി മുതലാണ് മത്സരം. ടെലിവിഷനില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ഡിസ്‌നി+ ഹോട്സ്റ്റാറിലും മത്സരം തത്മസയം കാണാനാകും.

കഴിഞ്ഞ തവണ ഫൈനലില്‍ കൈയകലെ കൈവിട്ട ചാമ്പ്യന്‍ഷിപ്പ് കൈപ്പിടിയിലൊതുക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാല്‍, ആദ്യമായാണ് ഓസീസ് ഫൈനലിലെത്തുന്നത്.

വമ്പന്‍ താരനിരയുമായാണ് ഇരുടീമുകളും മത്സരത്തിനിറങ്ങുന്നത്. രോഹിത് ശര്‍മ്മ നയിക്കുന്ന ടീം ഇന്ത്യയുടെ കരുത്ത് ബാറ്റിംഗാണ്. രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്യുന്നത് യുവതാരം ശുഭ്മാന്‍ ഗില്‍ ആണ്. ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ എന്നിവര്‍ കൂടി ചേരുന്നതാണ് ഇന്ത്യയുടെ ബാറ്റിംഗ് നിര.

ബൗളിംഗ് നിരയുടെ കരുത്തായി ആര്‍. അശ്വിനും രവീന്ദ്ര ജഡേജയും ടീമിലുണ്ട്. മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ബൗളിംഗ് നിരയുടെ ശക്തി കൂട്ടും. വിക്കറ്റ് കീപ്പറുടെ കാര്യത്തില്‍ കെ.എസ്. ഭരതോ, ഇഷാന്‍ കിഷനോ എന്നതില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.

വമ്പന്‍ താരങ്ങളുമായാണ് താരങ്ങളുമായാണ് ഓസ്‌ട്രേലിയ എത്തിയിരിക്കുന്നത്. മാര്‍നസ് ലംബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്,ഡേവിഡ് വാര്‍ണര്‍ തുടങ്ങിയവര്‍ ബാറ്റിംഗ് നിരയുടെയും മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് , നാഥാന്‍ ലിയോണ്‍ എന്നിവര്‍ ബൗളിംഗ് നിരയുടെയും കരുത്ത്. ജോഷ് ഹേസല്‍വുഡ് പരിക്കേറ്റ് പുറത്തായത് മാത്രമാണ് ആകെയുള്ള തിരിച്ചടി.

india cricket australia world test championship