/kalakaumudi/media/post_banners/77e2a8e5b748b4576c18188566dd2c8f5c6c394fd9baebe7bfcb147400f8c84a.jpg)
ഗുജറാത്ത്: വനിതാ പ്രീമിയർ ലീഗിൽ വീണ്ടും ഓസ്ട്രേലിയൻ ക്യാപ്റ്റൻ. ഗുജറാത്ത് ജയൻ്റ്സ് ടീം ക്യാപ്റ്റനായി ഓസീസ് താരം ബെത്ത് മൂണിയെ നിയമിച്ചു.പ്രീമിയർ ലീഗിലെ രണ്ടാമത്തെ ഓസ്ട്രേലിയൻ ക്യാപ്റ്റനാണ് മൂണി. യുപി വാരിയേഴ്സ് ആണ് ഓസ്ട്രേലിയൻ താരം ക്യാപ്റ്റനായ മറ്റൊരു ടീം.വിക്കറ്റ് കീപ്പർ എലിസ ഹീലിയാണ് യുപിയെ നയിക്കുക.
ഡൽഹി ക്യാപിറ്റൽസിനും ഓസീസ് ക്യാപ്റ്റൻ തന്നെ ആവുമെന്ന് സൂചനയുണ്ട്.ഓസ്ട്രേലിയൻ ക്യാപ്റ്റൻ മെഗ് ലാനിങ്ങ് ആവും ഡൽഹിയെ നയിക്കുക.മാർച്ച് നാലിനാണ് വനിതാ പ്രീമിയർ ലീഗ് ആരംഭിക്കുക.പല ടീമുകളും ക്യാമ്പ് ആരംഭിച്ചുകഴിഞ്ഞു.
ഇന്ന് നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് ഫൈനലിനു ശേഷം ദക്ഷിണാഫ്രിക്ക,ഓസ്ട്രേലിയ താരങ്ങൾ അതാത് ടീമുകളിൽ ചേരും.മുംബൈ ഇന്ത്യൻസിനെ ഹർമൻപ്രീത് കൗർ നയിക്കും.ഓസീസ് വിക്കറ്റ് കീപ്പർ അലിസ ഹീലി യുപി വാരിയേഴ്സിനെ നയിക്കും.