റസ്ലിംഗ് ചാമ്പ്യന്‍ഷിപ്; ഇന്ത്യ-പാകിസ്താന്‍ പോരാട്ടം

ഇന്റര്‍നാഷണല്‍ പ്രോ റസ്ലിംഗ് ചാമ്പ്യന്‍ഷിപ് ഫെബ്രുവരി 24ന് ദുബൈ ശബാബ് അല്‍ അഹ്ലി ക്ലബില്‍ നടക്കുമെന്ന് വേള്‍ഡ് പ്രഫഷണല്‍ റസ്ലിംഗ് ഹബ് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

author-image
Athira
New Update
റസ്ലിംഗ് ചാമ്പ്യന്‍ഷിപ്; ഇന്ത്യ-പാകിസ്താന്‍ പോരാട്ടം

 

ദുബൈ: ഇന്റര്‍നാഷണല്‍ പ്രോ റസ്ലിംഗ് ചാമ്പ്യന്‍ഷിപ് ഫെബ്രുവരി 24ന് ദുബൈ ശബാബ് അല്‍ അഹ്ലി ക്ലബില്‍ നടക്കുമെന്ന് വേള്‍ഡ് പ്രഫഷണല്‍ റസ്ലിംഗ് ഹബ് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശൈഖ് ഹുമൈദ് ബിന്‍ ഖാലിദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തിലാണ് മത്സരം നടക്കുന്നത്.

രണ്ടു തവണ കോമണ്‍ വെല്‍ത്ത് ഹെവി വെയ്റ്റ് ചാമ്പ്യനായ ഇന്ത്യയുടെ സന്‍ഗ്രാം സിംഗും പാകിസ്താന്റെ മുന്‍നിര താരം മുഹമ്മദ് സൗദും തമ്മിലാണ് പോരാട്ടം. ആറ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് സന്‍ഗ്രാം സിംഗിന്റെ തിരിച്ചുവരവ്. ഡബ്ള്യു.പി.ഡബ്ള്യു.എച്ച് ബ്രാന്റ് അംബാസഡറും പ്രമോട്ടറുമാണ് സന്‍ഗ്രാം സിംഗ്.

 

 

sports news Latest News news updates