ഓസിസിന് മൂന്നു വിക്കറ്റ് നഷ്ടം; പൂജ്യത്തില്‍ ഉസ്മാന്‍ ഖവാജ പുറത്തായി

10 പന്തുകള്‍ നേരിട്ട ഉസ്മാന്‍ ഖവാജ റണ്ണൊന്നുമെടുക്കാതെ പുറത്തായി. 60 പന്തുകള്‍ നേരിട്ട ഡേവിഡ് വാര്‍ണര്‍ 43 റണ്‍സെടുത്തു.

author-image
Web Desk
New Update
ഓസിസിന് മൂന്നു വിക്കറ്റ് നഷ്ടം; പൂജ്യത്തില്‍ ഉസ്മാന്‍ ഖവാജ പുറത്തായി

 

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് മൂന്നു വിക്കറ്റ് നഷ്ടം. മാര്‍നസ് ലബുഷെയ്ന്റെ വിക്കറ്റാണ് ഒടുവില്‍ നഷ്ടമായത്.

ലഞ്ചിനു പിരിയുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സ് എന്ന നിലയിലായിരുന്നു ഓസ്‌ട്രേലിയ. രണ്ടു റണ്ണെടുത്തുനില്‍ക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ ഡേവിഡ് മാര്‍ണറും മാര്‍നസ് ലബുഷെയ്‌നും ചേര്‍ന്നാണ് ഓസിസിനെ പിടിച്ചുനിര്‍ത്തിയത്.

10 പന്തുകള്‍ നേരിട്ട ഉസ്മാന്‍ ഖവാജ റണ്ണൊന്നുമെടുക്കാതെ പുറത്തായി. 60 പന്തുകള്‍ നേരിട്ട ഡേവിഡ് വാര്‍ണര്‍ 43 റണ്‍സെടുത്തു. നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഓസ്‌ട്രേലിയയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.

 

india australia wtc final 2023