/kalakaumudi/media/post_banners/d17c2e2b1b64f4495f7bc73198734d41c6e0581db2a171b24778747703dfaffb.jpg)
ബാഴ്‌സലോണ: സ്പാനിഷ് ലീഗ് ഈ സീസണ്‍ അവസാനിക്കുന്നതോടെ ബാഴ്‌സലോണ വിടുമെന്ന് പ്രഖ്യാപിച്ച് പരിശീലകന്‍ സാവി ഹെര്‍ണാണ്ടസ്. പരിശീലക സ്ഥാനം നിര്‍ണായകമാണെന്ന് പരിശീലകന്‍ സാവി വ്യക്തമാക്കി. ടീമിനെ വിജയകരമായി മുന്നോട്ട് നയിക്കാന്‍ പറ്റാത്തതുമൂലമാണ് ക്ലബ് വിടുന്നതെന്ന് സാവി പറഞ്ഞു.
'ഒരു ബാഴ്‌സലോണ ആരാധകന്‍ എന്ന നിലയില്‍ ഇപ്പോഴത്തെ സാഹചര്യം തുടരാന്‍ താന്‍ അനുവദിക്കില്ല. മാറ്റങ്ങള്‍ ഉണ്ടാകണം. നീണ്ട ആലോചനകള്‍ക്ക് ശേഷമാണ് ബാഴ്‌സ വിടുന്നത്. പരിശീലക സ്ഥാനം നിര്‍ണായകമാണ്. ആ ബഹുമാനം ലഭിക്കാതിരിക്കുമ്പോള്‍ സങ്കടം തോന്നുന്നു. ഇത് തന്റെ മാനസിക കരുത്ത് തകര്‍ക്കുന്നു' എന്ന് സാവി വ്യക്തമാക്കി.
2021 നവംബറിലാണ് ബാഴ്‌സ പരിശീലകനായി എത്തിയ സാവി 2022-23 സീസണില്‍ ബാഴ്‌സയെ സ്പാനിഷ് ലീഗിന്റെ ചാമ്പ്യന്മാരാക്കിയിരുന്നു. ഈ സീസണില്‍ തുടര്‍തോല്‍വികള്‍ ടീം ഏറ്റുവാങ്ങുന്നത്. ബാഴ്‌സയുടെ സുവര്‍ണ കാലഘട്ടത്തിലെ നിര്‍ണായക സാന്നിധ്യമാണ് സാവി ഹെര്‍ണാണ്ടസ്.