/kalakaumudi/media/post_banners/b76a7cf7233e9275e791ca4e66b38d404bc76b28cc230df9320940bf61b9cf59.jpg)
2024 ഫെബ്രുവരിയിലെ ഐസിസി പ്ലെയര്‍ ഓഫ് ദി മന്ത് അവാര്‍ഡിന് യശസ്വി ജയ്‌സ്വാളിനെ നോമിനേറ്റ് ചെയ്തു. ഇംഗ്ലണ്ടിനെതിരെ മിന്നും പ്രകടനത്തിനാണ് ഇന്ത്യയുടെ യുവ ബാറ്ററെ ഐ സി സി പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. ന്യൂസിലന്‍ഡ് സ്റ്റാര്‍ ബാറ്റര്‍ കെയ്ന്‍ വില്യംസണ്‍, ശ്രീലങ്കന്‍ ഓപ്പണര്‍ പാത്തും നിസ്സാങ്ക എന്നിവരുമായാണ് ജയ്സ്വാള്‍ പുരസ്‌കാരത്തിനായി പോരാടുക.
ഇതുവരെ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ 8 ഇന്നിംഗ്സുകളില്‍ നിന്നായി 655 റണ്‍സ് നേടാന്‍ ജയ്‌സ്വാളിനായിരുന്നു. 2 ഇരട്ട സെഞ്ച്വറികളും ജയ്‌സ്വാള്‍ ഈ പരമ്പരയില്‍ നേടി. ഫെബ്രുവരിയില്‍ ജയ്സ്വാള്‍ 112 ല്‍ 560 റണ്‍സ് നേടി. ഇതില്‍ 20 സിക്സറുകള്‍ ഉള്‍പ്പെടുന്നു.
വില്യംസണും നിസ്സാങ്കയും ഫെബ്രുവരി മാസത്തില്‍ നല്ല പ്രകടനം കാഴ്ചവെച്ചിരുന്നു. ദക്ഷിണാഫ്രിക്കക്ക് എതിരെ നാല് ഇന്നിംഗ്സുകളില്‍ നിന്ന് 403 റണ്‍സാണ് വില്യംസണ്‍ നേടിയത്. നിസാങ്ക അഫ്ഗാനിസ്ഥാനെതിരായ പരമ്പരയില്‍ ശ്രീലങ്കന്‍ താരത്തിന്റെ ആദ്യ ഏകദിന ഡബിള്‍ സെഞ്ച്വറി കുറിച്ചിരുന്നു.