കുതിച്ച് ജയ്സ്വാള്‍; രോഹിത് ശര്‍മ്മയെ മറികടന്ന് സ്ഥാനകയറ്റം

ഇന്ത്യന്‍ യുവ താരം യശസ്വി ജയ്സ്വാളിന് ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ കുതിപ്പ്.

author-image
Athira
New Update
കുതിച്ച് ജയ്സ്വാള്‍; രോഹിത് ശര്‍മ്മയെ മറികടന്ന് സ്ഥാനകയറ്റം

ന്യൂഡല്‍ഹി: ഇന്ത്യന്‍ യുവ താരം യശസ്വി ജയ്സ്വാളിന് ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ കുതിപ്പ്. പുതിയ റാങ്കിങ്ങില്‍ മൂന്ന് സ്ഥാനങ്ങള്‍ ഉയര്‍ന്ന് 12-ാം സ്ഥാനത്താണ് ജയ്സ്വാള്‍. 13-ാം സ്ഥാനത്തുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ മറികടന്നാണ് താരത്തിന്റെ ഉയര്‍ച്ച. റാഞ്ചിയില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന നാലാം ടെസ്റ്റ് പരമ്പരയിലെ നിര്‍ണായക പ്രകടനമാണ് യശസ്വി ജയ്സ് വാളിനെ റാങ്കിങ്ങില്‍ എത്തിച്ചത്.

നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ 73 റണ്‍സെടുത്ത ജയ്സ്വാള്‍ രണ്ടാം ഇന്നിങ്സില്‍ 37 റണ്‍സും സ്വന്തമാക്കി. ധര്‍മ്മശാലയില്‍ ആരംഭിക്കാനിരിക്കുന്ന അഞ്ചാമതും അവസാനത്തേതുമായ ടെസ്റ്റിലും തന്റെ മികവ് തുടര്‍ന്നാല്‍ ജയ്സ്വാളിന് ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ അദ്യ പത്തിലേക്ക് ഉയരാനാകും. നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ അര്‍ദ്ധ സെഞ്ച്വറി നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ശുഭ്മാന്‍ ഗില്‍ 31-ാമതെത്തി. ധ്രുവ് ജുറേല്‍ 31 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 69-ാം റാങ്കിലെത്തി.

 

 

sports news Latest News sports updates