റെക്കോര്‍ഡുകളില്‍ തിളങ്ങി ജയ്‌സ്വാള്‍; സച്ചിനെയും കോലിയെയും മറികടന്നു

അഞ്ചാം ടെസ്റ്റ് മത്സരത്തില്‍ സച്ചിന്റെ ഐതിഹാസിക നേട്ടം മറികടന്ന് യുവതാരം യശസ്വി ജെയ്സ്വാള്‍.

author-image
Athira
New Update
റെക്കോര്‍ഡുകളില്‍ തിളങ്ങി ജയ്‌സ്വാള്‍; സച്ചിനെയും കോലിയെയും മറികടന്നു

ധരംശാല: അഞ്ചാം ടെസ്റ്റ് മത്സരത്തില്‍ സച്ചിന്റെ ഐതിഹാസിക നേട്ടം മറികടന്ന് യുവതാരം യശസ്വി ജെയ്സ്വാള്‍. ടെസ്റ്റില്‍ ഒരു ടീമിനെതിരെ ഏറ്റവുമധികം സിക്സര്‍ നേടുന്ന ഇന്ത്യന്‍ താരം എന്ന നേട്ടമാണ് ജെയ്സ്വാള്‍ നേടിയത്. ധര്‍മശാലയില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റില്‍ മൂന്നാം സിക്സര്‍ പറത്തിയതോടെയാണ് ജെയ്സ്വാള്‍ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരെ താരത്തിന്റെ 26ാം സിക്സര്‍ നേട്ടമാണിത്. ഒമ്പതാം ഇന്നിങ്സിലാണ് ജെയ്സ്വാള്‍ ഈ റെക്കോഡ് സ്വന്തമാക്കിയത്.

കൂടാതെ മറ്റൊരു നേട്ടവും താരം സ്വന്തമാക്കി. അഞ്ചാം ടെസ്റ്റ് ക്രിക്കറ്റില്‍ ജയ്‌സ്വാളിന് റെക്കോര്‍ക്കോഡുകളുടെ തിളക്കം. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 1000 ടെസ്റ്റ് റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബാറ്റ്സ്മാനായി യശസ്വി ജയ്‌സ്വാള്‍. ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിയുടെ റെക്കോര്‍ഡാണ് 22കാരന്‍ മറികടന്നത്. കരിയറിലെ ആദ്യ എട്ട് ടെസ്റ്റുകളില്‍ നിന്ന് 971 റണ്‍സ് ജെയ്‌സ്വാള്‍ നേടിയിട്ടുണ്ടായിരുന്നു.

1210 റണ്‍സ് നേടിയ ഡോണ്‍ ബ്രാഡ്മാന് ശേഷമുള്ള മൊത്തത്തിലുള്ള രണ്ടാമത്തെ ഉയര്‍ന്ന റെക്കോഡാണിത്. ധരംശാലയില്‍ നടന്ന അഞ്ചാം ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരായ തന്റെ ഇന്നിംഗ്‌സിനിടെയാണ് യുവ പ്രതിഭ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. 16 ഇന്നിംഗ്സുകളില്‍ ജയ്സ്വാളിന്റെ ഈ നേട്ടം. വിനോദ് കാംബ്ലിയുടെ റെക്കോര്‍ഡ് മാത്രമാണ് ജയ്‌സ്വാളിന് മുന്നില്‍ ഉള്ളത്. ഷൊയ്ബ് ബഷീറിന്റെ പന്തില്‍ ബൗണ്ടറി നേടിയാണ് ജയ്‌സ്വാള്‍ നാഴികക്കല്ല് പിന്നിട്ടത്.

 

 

 

sports updates sports news Latest News