/kalakaumudi/media/post_banners/0e37f55979438ab993ebe31236d368e636c8a67f84e11cf21c494703bc6f0fe8.jpg)
40-ാം ഓവർ വരെ റിങ്ങിനുള്ളിൽ അഞ്ച് ഫീൽഡർമാരെങ്കിലും ഉണ്ടാകണമെന്ന നിയമം ഏകദിന ക്രിക്കറ്റിന്റെ മധ്യ ഓവറിൽ നിർബന്ധമാക്കിയതോടുകൂടി ഫിംഗർ സ്പിന്നേഴ്സിന് പവർപ്ലേയിൽ വിക്കറ്റ് വീഴ്ത്തുന്നതിൽ കാര്യമായ വീഴ്ച സംഭവിച്ചിരുന്നു.
ബാറ്റിംഗ് ചെയ്യുന്ന ടീമുകൾ ആക്രമണശൈലിയിൽ കളിക്കാൻ തുടങ്ങിയപ്പോൾ. പിച്ചിൽ കൂടുതൽ മുന്നേറ്റങ്ങൾ നേടാൻ ഉള്ള റിസ്റ്റ് സ്പിന്നർമാരുടെ കഴിവ് കൊണ്ട് ക്യാപ്റ്റൻമാർ എതിർ ടീമിനെ നേരിടാൻ തുടങ്ങി.
എന്നാൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പിൽ ഓർത്തഡോക്സ് സ്പിന്നർമാരുടെ ഒരു ചെറിയ ഉയർത്തെത്തഴുന്നേൽപ്പ് കാണുന്നുണ്ട് അവരിൽ ഒരാളാണ് ന്യൂസിലൻഡ് ലെഫ്റ്റ് ആം സ്പിന്നർ മിച്ചൽ സാന്റ്നർ.
ലോക കപ്പ് ക്രിക്കറ്റിലെ ആദ്യത്തെ നാലു മത്സരങ്ങളിൽ നിന്ന് 11 സ്‌കാൽപ്പുകളുമായി വിക്കറ്റ് ചാർട്ടിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന അദ്ദേഹം ഇതു കൂടാതെ അഞ്ച് വിക്കറ്റും നേടിയിട്ടുണ്ട്.
"ഏകദിന മത്സരങ്ങളുടെ മിഡിൽ ഓവറിൽ വിക്കറ്റുകൾ വീഴ്ത്താനാണ് ശ്രമിക്കേണ്ടത്. എന്നെ സംബന്ധിച്ചിടത്തോളം അത് എന്റേതായ ആക്രമണ ശൈലിയിൽ കളിക്കുവാൻ ശ്രമിക്കുകയാണ്. അതിനായി പിച്ച് സഹായിക്കുകയാണെങ്കിൽ എന്റെ ജോലി കൂടുതൽ എളുപ്പമായി. എന്നാൽ പരന്നതും തെന്നിമാറുന്നതുമായ പിച്ച് എന്തെങ്കിലും സമ്മർദ്ദത്തിലൂടെ വിക്കറ്റ് നേടുവനെ ആകു".
ഏകദിന ക്രിക്കറ്റ്റിലെ ബൗളിങ്ങിനെ കുറിച്ച് ദ ഹിന്ദു ന്യൂസ്പേപ്പറുമായി നടന്ന സംഭാക്ഷണത്തിൽ പറഞ്ഞത് ഇങ്ങനെയാണ്.
സാന്റനറിന്റെ കരുത്തിരിക്കുന്നത് തന്ത്രപരമായ പേസ് ബോളിന്റെ ഗതി നിയന്തിരിക്കുന്നതിലാണ്. അദ്ദേഹത്തിന്റെ ഓവറിൽ ബൗണ്ടറികൾ നേടുന്നത് വളരെ ശ്രമകാരമാണ്. ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിൽ അദ്ദേഹം ഒരു ബൗണ്ടറി പോലും വഴങ്ങിയിട്ടില്ല. ബംഗ്ലാദേശിന് കഷ്ടിച്ച് രണ്ടെണ്ണം മാത്രമേ നേടാനായുള്ളു.
“ആദ്യ ഗെയിമിൽ, ബാക്ക് ഫുട്ടിൽ ഇടിക്കുന്ന രീതിയിൽ ഞാൻ ഷോർട്ട് ബോളുകൾ തൊടുത്തുവിട്ടു, ഒരു പക്ഷെ അത് മുകളിലേക്ക് പോകുകയാണെങ്കിൽ, അതിന് സ്പീഡ് കുറവായിരിക്കും. എന്നെ സംബന്ധിച്ചിടത്തോളം അത് ഒരു ഓവർ സ്പിന്നായിരിക്കും എന്നു ഞാൻ ഉറപ്പിക്കുന്നു" സാന്റ്നർ പറഞ്ഞു.