'അദ്ദേഹം ഒരു ജേതാവാണ്'; റിഷഭിനെ സന്ദര്‍ശിച്ച് യുവരാജ്, ചിത്രം ഏറ്റെടുത്ത് ആരാധകര്‍

By Priya.17 03 2023

imran-azhar

 

ഡല്‍ഹി: കാറപകടത്തില്‍ പരിക്കേറ്റ് വിശ്രമ ജീവിതം നയിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തിനെ സന്ദര്‍ശിച്ച് മുന്‍ താരം യുവരാജ് സിംഗ്. റിഷഭ് പന്ത് ഒരു ജേതാവാണെന്നും ഉറപ്പായും കളത്തിലേക്ക് തിരിച്ച്‌വരുമെന്നും അദ്ദേഹത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ട്വിറ്ററില്‍ യുവരാജ് കുറിച്ചു.

 

ഈ ചിത്രം ആരാധകരും ഏറ്റെടുത്തു. ക്യാന്‍സറിനെ തോല്‍പ്പിച്ച് കളത്തിലേക്ക് ശക്തമായി തിരിച്ചുവന്ന യുവരാജിനേക്കാള്‍ മികച്ച പ്രചോദനം പന്തിന് കിട്ടാനില്ലെന്നാണ് പല ആരാധകരും പറയുന്നത്.

 

2022 ഡിസംബര്‍ 30 ന് ഡല്‍ഹിയില്‍ നിന്ന് റൂര്‍ക്കിയിലേക്ക് പോകുന്നതിനിടെയാണ് കാര്‍ മറിഞ്ഞ് പന്തിന് പരിക്കേറ്റത്.കാല്‍മുട്ടിലെ ശസ്ത്രക്രിയക്ക് ശേഷം ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള തീവ്ര ശ്രമങ്ങളിലാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത്.

 

ശസ്ത്രക്രിയക്ക് ശേഷം വീട്ടില്‍ ഫിസിയോതെറാപ്പി അടക്കമുള്ള തുടര്‍ ചികില്‍സകള്‍ക്ക് വിധേയനാകുകയാണ് പന്ത്. താരത്തിന്റെ ആരോഗ്യം മെച്ചപ്പെട്ട് വരികയാണ്.

 

സ്വിമ്മിങ് പൂളിലൂടെ താരം ക്രച്ചസിന്റെ സഹായത്തോടെ നടക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം അദേഹം തന്നെ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. തന്റെ ആരോഗ്യ വിവരങ്ങളെല്ലാം ഉടന്‍ റിഷഭ് ആരാധകരെ അറിയിക്കുന്നുണ്ട്.

 

 

 

OTHER SECTIONS