യുവേഫ ചാമ്പ്യന്‍സ് ലീഗ്; ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പ്

യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പായി. റൗണ്ട് 16-ല്‍നിന്ന് എട്ട് ടീമുകളാണ് ക്വാര്‍ട്ടര്‍ ഫൈനല്‍സിലേക്ക് കടന്നത്.

author-image
Athira
New Update
യുവേഫ ചാമ്പ്യന്‍സ് ലീഗ്; ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പ്

ന്യൂഡല്‍ഹി: യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പായി. റൗണ്ട് 16-ല്‍നിന്ന് എട്ട് ടീമുകളാണ് ക്വാര്‍ട്ടര്‍ ഫൈനല്‍സിലേക്ക് കടന്നത്. സ്പെയിനില്‍-മൂന്ന് ടീമുകള്‍, ഇംഗ്ലണ്ടില്‍, ജര്‍മനിയില്‍-രണ്ടുവീതം ടീമകള്‍, ഫ്രാന്‍സില്‍-ഒരു ടീം എന്നീ ടീമുകളാണ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടക്കുന്നത്.

ബയേണ്‍ മ്യൂണിക്ക്, പി.എസ്.ജി.,മാഞ്ചെസ്റ്റര്‍ സിറ്റി, റിയല്‍ മാഡ്രിഡ്, ബാഴ്സലോണ, ആഴ്സണല്‍, ബൊറൂഷ്യ ഡോര്‍ട്ട്മുണ്ട്, അത്ലറ്റിക്കോ മാഡ്രിഡ് ടീമുകളാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പില്‍ ഉള്‍പ്പെട്ടത്. ക്വാര്‍ട്ടര്‍ ഫൈനല്‍ നറുക്കെടുപ്പ് വെള്ളിയാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡില്‍ വെച്ച് നടക്കും. ഏപ്രില്‍ ഒന്‍പത്, പത്ത് തീയതികളിലാണ് ആദ്യ പാദ ക്വര്‍ട്ടര്‍ ഫൈനല്‍. ഏപ്രില്‍ 16,17 തീയതികളില്‍ രണ്ടാംപാദ ക്വര്‍ട്ടര്‍ ഫൈനലും നടക്കും.

sports news Latest News sports updates