/kalakaumudi/media/post_banners/70ac98af75f8b551ceed62136135cfc4590433b7ea50cf4a6d503268c8218c71.jpg)
ന്യൂഡല്‍ഹി: ഫ്‌ലിപ്കാര്‍ട്ട് -ആമസോണ്‍ ലയനം സൂക്ഷ്മമായി വിലയിരുത്താന്‍ സി.സി.െഎ തീരുമാനിച്ചു.ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ പ്രമുഖ സ്ഥാപനമായ ഫ്‌ലിപ്കാര്‍ട്ടിനെയാണ് ഈ മേഖലയിലെ ആഗോള ഭീമനായ ആമസോണ്‍ ഡോട് കോം വാങ്ങുന്നതിനുമമ്പ്് ഇത് വിപണിയിലുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ 'കോംപിറ്റീഷന്‍ കമീഷന്‍ ഓഫ് ഇന്ത്യ' (സി.സി.െഎ) സൂക്ഷ്മമായി പരിശോധിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. ഫ്‌ലിപ്കാര്‍ട് ആമസോണ്‍ വാങ്ങുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടെ അമേരിക്കയിലെ വമ്പന്‍ സൂപ്പര്‍ മാര്‍ക്കറ്റ് സ്ഥാപനമായ വാള്‍മാര്‍ട്ട് സ്റ്റോര്‍സും ഫ്‌ലിപ്കാര്‍ട്ട് വാങ്ങാനുള്ള ചര്‍ച്ചകള്‍ നടത്തിവരുന്നുണ്ട്.ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണിയുടെ 80 ശതമാനവും ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് കമ്പനികളുടെ കൈകളിലാണ്. ലയനം വിപണിയിലെ മത്സരത്തിനെ ബാധിക്കുമെന്ന നിഗമനത്തില്‍ സി.സി.െഎ എത്തിയാല്‍, അത് മറികടക്കാനുള്ള നിര്‍ദേശങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. മുമ്പും ലയന നീക്കങ്ങള്‍ക്ക് ഉപാധിയായി സി.സി.െഎ കടുത്ത നിബന്ധനകള്‍ മുേന്നാട്ടു െവച്ചിരുന്നു.എന്നാല്‍ ഇതിനെ മറികടന്ന് ഫ്‌ലിപ്കാര്‍ട്ട് സ്വന്തമാക്കുക എന്ന ലക്ഷ്യം നിലവില്‍ ആമസോണിനുണ്ട്.
ഇതിനു പുറമെ ഇരു കമ്പനികളും ഒന്നിക്കുന്നത് കച്ചവടക്കാരെ ദോഷകരമായി ബാധിക്കുവാനും ഒപ്പം കച്ചവടക്കാരുടെ വിലപേശല്‍ സാധ്യത കുറയുമെന്നതിലും സംശയിക്കുവാന്‍ സാധ്യതയുണ്ടെന്നതിനാല്‍ 'കംസ്യൂമര്‍ യൂനിറ്റി ആന്‍ഡ് ട്രസ്റ്റ് സൊസൈറ്റി' ആണ് ഈ അഭിപ്രായമുന്നയിച്ചിരിക്കുന്നത്. മാത്രവുമല്ല, ഓണ്‍ലൈന്‍ വിപണിയുടെ സമ്പൂര്‍ണ നിയന്ത്രണം കൈയിലുള്ളതിനാല്‍, ഇവര്‍ വ്യാപാരികളെ തന്നിഷ്ട പ്രകാരം ഭരിക്കാന്‍ സാധ്യതയുണ്ടെന്നും ഈ ഗ്രൂപ് പറഞ്ഞു.ഫ്‌ലിപ്കാര്‍ട്ട് വാങ്ങല്‍ സംബന്ധിച്ച ഔദ്യോഗിക പ്രസ്താവനകളൊന്നും ഇതുവരെ വന്നിട്ടില്ല. ഈ ഇടപാട് മുന്നോട്ടുപോകണമെങ്കില്‍ സി.സി.െഎ അനുമതി ലഭിക്കേണ്ടതുണ്ട്.