5ജി ആദ്യമവതരിപ്പിക്കാൻ ഒരുങ്ങി എയര്‍ടെൽ

5ജി ആദ്യമവതരിപ്പിക്കുന്നത് ജിയോയും എയര്‍ടെല്ലുമായിരിക്കും എന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. മള്‍ട്ടിപ്പിള്‍ ഇന്‍പുട്ട് മള്‍ട്ടിപ്പിള്‍ ഔട്ട്പുട്ട് അഥവാ മിമോ എന്ന സാങ്കേതിക വിദ്യയെയാണ് ഇതിനായി എയര്‍ടെല്‍ കൂട്ടുപിടിക്കുന്നത്

author-image
BINDU PP
New Update
5ജി ആദ്യമവതരിപ്പിക്കാൻ ഒരുങ്ങി എയര്‍ടെൽ

5ജി ആദ്യമവതരിപ്പിക്കുന്നത് ജിയോയും എയര്‍ടെല്ലുമായിരിക്കും എന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. മള്‍ട്ടിപ്പിള്‍ ഇന്‍പുട്ട് മള്‍ട്ടിപ്പിള്‍ ഔട്ട്പുട്ട് അഥവാ മിമോ എന്ന സാങ്കേതിക വിദ്യയെയാണ് ഇതിനായി എയര്‍ടെല്‍ കൂട്ടുപിടിക്കുന്നത്. വരാനിരിക്കുന്ന അത്യാധുനിക സാങ്കേതിക വിദ്യയുടെ മുന്നോടിയും അടിത്തറയുമാണ് മിമോ. ഇതൊരു ഹരിത സാങ്കേതിക വിദ്യയുംകൂടിയാണ്.സാംസങ്ങുമായി ചേര്‍ന്നാണ് 5ജി അവതരിപ്പിക്കുക എന്നത് ജിയോ നേരത്തേ പ്രഖ്യാപിച്ചതാണ്. എങ്കിലും ജിയോയേക്കാള്‍ വേഗത്തില്‍ 5ജി കൊണ്ടുവരുന്നതും വ്യാപകമാക്കുന്നതും എയര്‍ടെല്ലാവാനാണ് സാധ്യത. എന്നാല്‍ 5ജി പിന്തുണയ്ക്കുന്ന സ്മാര്‍ട്ട് ഫോണുകളിലൂടെ മാത്രമേ വേഗത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനാവൂ.

airtel