4ജി ടെക്‌നോളോജിയുമായി ബിഎസ്എന്‍എല്‍

പുതിയ സേവങ്ങളുമായി നമ്മുടെ സ്വന്തം ബിഎസ്എന്‍എല്‍ എത്തുന്നു .ബിഎസ്എന്‍എല്‍ ന്റെ പുതിയ 4ജി സര്‍വീസുകളാണ് ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ എത്തിക്കുന്നത്.

author-image
ambily chandrasekharan
New Update
4ജി ടെക്‌നോളോജിയുമായി ബിഎസ്എന്‍എല്‍

പുതിയ സേവങ്ങളുമായി നമ്മുടെ സ്വന്തം ബിഎസ്എന്‍എല്‍ എത്തുന്നു .ബിഎസ്എന്‍എല്‍ ന്റെ പുതിയ 4ജി സര്‍വീസുകളാണ് ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ എത്തിക്കുന്നത്. അതിനു ശേഷം ഒഡീസയിലെ ബിഎസ്എന്‍എല്‍ ഉപഭോതാക്കള്‍ക്കാണ് 4 ജി സേവനം ലഭിക്കുന്നത് . എന്നാല്‍ കേരളത്തില്‍ ആദ്യത്തെ 4ജി ലഭിക്കുന്നത് ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല ടൗണ്‍, കല്ലുപാലം, പാറത്തോട്, ചെമ്മണ്ണാര്‍, സേനാപതി എന്നിവിടങ്ങളിലാണ് ഈ സേവനങ്ങള്‍ ലഭ്യമാകുക. അതിനു ശേഷം മാത്രമേ മറ്റു ജില്ലകളിലേക്ക് ഈ സേവനം എത്തുക എന്നാണ് സൂചനകള്‍ .എന്തായാലും ബിഎസ്എന്‍എല്‍ ഉപഭോതാക്കളെ സംബദ്ധിച്ചടത്തോളം ഇത് ഒരു സന്തോഷവാര്‍ത്തതന്നെ

bsnl