ഡിസ്ലൈക്ക് ബട്ടന്റെ അവതരണവ്ുമായി ഉടന്‍ ഫെയ്‌സ്ബുക്ക് രംഗത്ത്

ലൈക്കിന് പാരയായി പുതിയ റിയാക്ഷന്‍ വരുകയാണ്.ഡിസ്ലൈക്ക് ബട്ടന്റെ അവതരണവ്ുമായി ഉടന്‍ ഫെയ്‌സ്ബുക്ക് രംഗത്ത് വന്നിരിക്കുകയാണ്.ലൈക്ക് കൊടുക്കുമ്പോള്‍ പതിയുന്ന തള്ളവിരല്‍ ഉയര്‍ത്തിപ്പിടിച്ച ചുരുട്ടിയ മുഷ്ടിയുടെ തലതിരിഞ്ഞ രൂപമായിരിക്കും ഡിസ്ലൈക്ക് ബട്ടണ്‍.

author-image
ambily chandrasekharan
New Update
ഡിസ്ലൈക്ക് ബട്ടന്റെ അവതരണവ്ുമായി ഉടന്‍ ഫെയ്‌സ്ബുക്ക് രംഗത്ത്

ലൈക്കിന് പാരയായി പുതിയ റിയാക്ഷന്‍ വരുകയാണ്.ഡിസ്ലൈക്ക് ബട്ടന്റെ അവതരണവ്ുമായി ഉടന്‍ ഫെയ്‌സ്ബുക്ക് രംഗത്ത് വന്നിരിക്കുകയാണ്.ലൈക്ക് കൊടുക്കുമ്പോള്‍ പതിയുന്ന തള്ളവിരല്‍ ഉയര്‍ത്തിപ്പിടിച്ച ചുരുട്ടിയ മുഷ്ടിയുടെ തലതിരിഞ്ഞ രൂപമായിരിക്കും ഡിസ്ലൈക്ക് ബട്ടണ്‍. രണ്ട് വര്‍ഷം മുമ്പാണ് ഫെയ്‌സ്ബുക്ക് റിയാക്ഷന്‍ ബട്ടനുകള്‍ അവതരിപ്പിച്ചത്. എന്നാല്‍ ഫെയ്‌സ് ബുക്കിന്റെ ഡിസ്ലൈക്ക് ബട്ടണേക്കുറിച്ച് അതിനേക്കാള്‍ മുമ്പേ കേട്ടുതുടങ്ങിയതാണ്. പക്ഷേ പറഞ്ഞുകേട്ടതുപോലെയൊന്നും ഡിസ്ലൈക്ക് ബട്ടണുകള്‍ വന്നില്ല. എന്നാലിപ്പോള്‍ ഡിസ്ലൈക്ക് ബട്ടണുകള്‍ ഉടന്‍തന്നെ ഫെയ്‌സ്ബുക്ക് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.അടുത്ത അപ്‌ഡേഷനില്‍ മെസ്സെഞ്ചെറിലാണ് ആദ്യം ഡിസ്ലൈക്ക് പരീക്ഷിക്കുക. നിലവില്‍ ലഭ്യമായ ആറ് റിയാക്ഷനുകള്‍ക്ക് സമമായിരിക്കും ഇതെന്നും മാത്രവുമല്ല എത്ര റിയാക്ഷന്‍ ലഭിച്ചു എന്നുസൂചിപ്പിക്കുന്ന റിയാക്ഷന്‍ കൗണ്ടറും ഇതോടൊപ്പമുണ്ടാവുന്നതുമാണ്.ഓരോരുത്തരും പോസ്റ്റുകളോടുള്ള മനോഭാവമനുസരിച്ച് തിരഞ്ഞെടുക്കുന്ന റിയാക്ഷനുകള്‍ ഏറെ ശ്രദ്ധനേടി.് ഒരു വര്‍ഷം കൊണ്ട് ഫെയ്‌സ്ബുക്കില്‍ രേഖപ്പെടുത്തിയത് 300 ബില്യന്‍ റിയാക്ഷനാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് ലവ് റിയാക്ഷനാണ്. സൈബര്‍ലോകം ഇതിന്റെ കടന്നുവരവിനെ ഉറ്റുനോക്കുകയാണ്.

fb presentation