/kalakaumudi/media/post_banners/bb2b24740e805bb83eb0d82c101d7eb572458c835ec64635deb35ad6bc6edf54.jpg)
പുതിയ ഓാഫറുകളുമായി മറ്റ് ഫോണുകള്‍ വിപണികൈയ്യടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഇവിടെ
എതിരാളികളെ വെല്ലു വിളിച്ച് വീണ്ടും ജിയോ വിപ്ലവം തുടരുന്നു. ജിയോഫോണ്‍ രണ്ടാം ഘട്ട ഫ്രീബുക്കിംഗ് വീണ്ടും തുടങ്ങി. ജിയോ വെബ്‌സൈറ്റായ ജിയോ.ഡോകോംലെ ബാനറില്‍ പ്രീബുക്കിംഗിനെ കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ 50 കോടി ഫീച്ചര്‍ ഫോണ്‍ ഉപഭോക്താക്കളെ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജിയോഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മാസത്തിലെ ആദ്യഘട്ടത്തില്‍ ആറ് ദശലക്ഷം ജിയോ ഫോണ്‍ യൂണിറ്റുകളാണ് ബുക്ക് ചെയ്തിരുന്നത്. രണ്ടാം റൗണ്ട് പ്രീബുക്കിംഗ് ഉടന്‍ ആരംഭിക്കുമെന്നും അന്ന് ജിയോ അറിയിച്ചിരുന്നു. പ്രത്യേകതയുമായാണ് ജിയോഫോണ്‍ പ്രീബുക്കിംഗ് രണ്ടാം തവണ ആരംഭിച്ചിരിക്കുന്നത്. ഇത്തവണ അഞ്ച് ഫോണുകള്‍ വരെ ബുക്ക് ചെയ്യാന്‍ സാധിക്കും. ഒരു മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ച് അഞ്ച് ഫോണ്‍ വരെ ഇത്തവണ ബുക്ക് ചെയ്യാം. 'ദേശ് കാ സ്മാര്‍ട്ട്‌ഫോണ്‍' എന്നാണ് ജിയോഫോണ്‍ അറിയപ്പെടുന്നത്.