മൈക്രോസോഫ്റ്റ് ; പതിനഞ്ച് ഇന്ത്യന്‍ പ്രാദേശിക ഭാഷകള്‍ക്ക് ഇമെയില്‍ സപ്പോര്‍ട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചു

മൈക്രോസോഫ്റ്റ് പതിനഞ്ച് ഇന്ത്യന്‍ പ്രാദേശിക ഭാഷകള്‍ക്ക് ഇമെയില്‍ സപ്പോര്‍ട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചു.മൈക്രോസോഫ്റ്റിന്റെ ഈ പുതിയ സംവിധാനം മൈക്രോസോഫ്റ്റിന്റെ ഇമെയില്‍ അഡ്രസ് ഇന്റര്‍നാഷണലൈസേഷന്റെ ഭാഗമായാണ് ഒരുക്കിയിരിക്കുന്നത്.

author-image
ambily chandrasekharan
New Update
മൈക്രോസോഫ്റ്റ് ; പതിനഞ്ച് ഇന്ത്യന്‍ പ്രാദേശിക ഭാഷകള്‍ക്ക് ഇമെയില്‍ സപ്പോര്‍ട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചു

മൈക്രോസോഫ്റ്റ് പതിനഞ്ച് ഇന്ത്യന്‍ പ്രാദേശിക ഭാഷകള്‍ക്ക് ഇമെയില്‍ സപ്പോര്‍ട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചു.മൈക്രോസോഫ്റ്റിന്റെ ഈ പുതിയ സംവിധാനം മൈക്രോസോഫ്റ്റിന്റെ ഇമെയില്‍ അഡ്രസ് ഇന്റര്‍നാഷണലൈസേഷന്റെ ഭാഗമായാണ് ഒരുക്കിയിരിക്കുന്നത്.ഈ പതിനഞ്ച് ഭാഷകളെല്ലാം മൈക്രോസോഫ്റ്റിന്റെ ഔട്ട്‌ലുക്ക് അക്കൗണ്ടുകള്‍ പ്രയോജനപ്പെടുത്തുന്ന ഔട്ട്‌ലുക്ക് ഡോട്ട്‌കോം, എക്‌സ്‌ചേഞ്ച് ഓണ്‍ലൈന്‍, എക്‌സ്‌ചേഞ്ച് ഓണ്‍ലൈന്‍ പ്രൊട്ടക്ഷന്‍, ആന്‍ഡ്രോയിഡ് ഐഓഎസ് പതിപ്പുകളിലുള്ള മൈക്രോസോഫ്റ്റ് ആപ്പുകള്‍ എന്നിവയിലായിരിക്കും പ്രയോജനപ്പെടുത്താന്‍ സാധിക്കുക.ഹിന്ദി, ബംഗാളി, ബോഡോ, ഡോഗ്രി, ഗുജറാത്തി, കൊങ്കിണി, മൈഥിലി, മറാത്തി, മണിപൂരി, പഞ്ചാബി, സിന്ധി, തമിഴ്, തെലുങ്ക്, നേപ്പാളി, ഉറുദു തുടങ്ങിയ ഭാഷകള്‍ ഇനി ഇമെയില്‍ അഡ്രസുകളില്‍ ഉപയോഗിക്കാന്‍ സാധിക്കും.

Microsoft