ഇനി സ്‌കിപ്പ് ചെയ്ത് വീഡിയോയുടെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ കാണാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

By priya.02 11 2023

imran-azhar

 


ന്യൂഡല്‍ഹി: തുടര്‍ച്ചയായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുകയാണ് വാട്സ്ആപ്പ്. ഇത്തവണ സ്‌കിപ്പ് ഫോര്‍വേര്‍ഡ് ആന്റ് ബാക്ക് വേര്‍ഡ് ഫീച്ചര്‍ ആണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

 

ഈ ഫീച്ചര്‍ പരീക്ഷണാടിസ്ഥാനത്തിലാണ് കൊണ്ടുവന്നത്. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ പേരിലേക്ക് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വീഡിയോയുടെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ കാണുന്നതിന് സ്‌കിപ്പ് ചെയ്യാന്‍ കഴിയുന്നതാണ് ഫീച്ചര്‍.

 

വീഡിയോയുടെ അവസാനമുള്ള പ്രധാനപ്പെട്ട ഭാഗങ്ങള്‍ മാത്രം കാണാനാണ് ആഗ്രഹിക്കുന്നതെങ്കില്‍, സ്‌കിപ്പ് ഫോര്‍വേര്‍ഡ് തെരഞ്ഞെടുക്കാം. വീഡിയോയുടെ ആദ്യഭാഗത്ത് ഏതെങ്കിലും ദൃശ്യങ്ങള്‍ കാണാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ അത് കാണാനും ഫീച്ചര്‍ അവസരമൊരുക്കുന്നുണ്ട്.

 

 

 

 

OTHER SECTIONS