/kalakaumudi/media/post_banners/5e280f9a0652a9bc51bd04423485a3616c85e35ca55c5a6b026f664986f4edb8.jpg)
ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്താല്‍ എന്ത് സംഭവിക്കുമെന്നതിന്റെ പ്രഖ്യാപനവുമായി എഫ്.ബി ചീഫ് പ്രൈവസി ഓഫീസറായ എറിന്‍ മേഗന്‍ രംഗത്തെത്തിയിരിക്കുന്നു. ഉപഭോക്താക്കള്‍ക്ക് യാതൊരു ധാരണയുമില്ലാത്തതായിരുന്നു ഫെയ്‌സ്ബുക്കിന്റെ സ്വകാര്യതാ നയം ചരിത്രത്തിലാദ്യമായി ഉപഭോക്താക്കള്‍ക്കായി പരസ്യമാക്കിയിരിക്കുകയാണ് ഫെയ്‌സ്ബുക്ക്.
ഫെയ്‌സ്ബുക്ക് ഇപ്പോള്‍ അങ്ങനെയൊരു പ്രഖ്യാപനം നടത്തിയതിന് പിന്നിലും ഒരു കാരണമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇരുന്നൂറ് കോടിയോളം പേര്‍ ഉപയോഗിക്കുന്ന ഫെയ്‌സ്ബുക്ക് ഒരിക്കലും അവരുടെ സ്വകാര്യതാ നയം എന്താണെന്ന് ഇന്നേവരെ പരസ്യമാക്കിയിരുന്നില്ല. ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ഫെയ്‌സ്ബുക്ക് എന്തൊക്കെ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ച് ഊഹങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി മറിഞ്ഞിരിക്കുകയാണ്. ഉപഭോക്താക്കള്‍ക്ക് എങ്ങനെ തങ്ങളുടെ പേജുകളില്‍ വരുന്ന പരസ്യങ്ങള്‍ നിയന്ത്രിക്കാം, പഴയ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യാം, അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്താല്‍ നമ്മള്‍ നേരത്തെ നല്‍കിയ വിവരങ്ങള്‍ക്ക് എന്ത് സംഭവിക്കും തുടങ്ങി പല നിര്‍ണ്ണായക വിവരങ്ങളാണ് ഇപ്പോള്‍ ഫെയ്‌സ്ബുക്ക് പങ്കുവെക്കുന്നത്. ഇത് എളുപ്പത്തില്‍ മനസ്സിലാകുന്നതിന് വേണ്ടി ട്യൂട്ടോറിയല്‍ വിഡിയോകളും ഫെയ്‌സ്ബുക്ക് പുറത്തിറക്കിയിട്ടുണ്ട്. സ്വകാര്യതാ നയം പ്രഖ്യാപിച്ചതിലൂടെ ഉപയോക്താക്കള്‍ക്ക് തങ്കളുടെ വിവരങ്ങള്‍ ഫെയ്‌സ്ബുക്ക് എങ്ങനെയെല്ലാമാണ് ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ച് ഏകദേശ ധാരണ ലഭിക്കുകയും ചെയ്യും.