/kalakaumudi/media/post_banners/a0f725e42f6f40f26e7a0fe11df9264096ea089f570c0e99facb0f1261220a80.jpg)
ഫേസ്ബുക്കിനെ നേരിടാനൊരുങ്ങി യുട്യൂബ് രംഗത്തേക്ക് വരുകയാണ്. നിലവില്‍ ലൈവ് ചാറ്റ് മേഖലയില്‍ ഫെയ്‌സ്ബുക്കില്‍ നിന്നും കനത്ത വെല്ലുവിളിയാണ് ഗൂഗിള്‍ നേരിടുന്നത്. എന്നാല്‍ യുട്യൂബിലൂടെ ഫെയ്‌സ്ബുക്കിനെ മറികടക്കാനാണ് ഗൂഗിള്‍ ശ്രമിക്കുന്നത്.പുതിയ യുട്യൂബ് ലൈവ് സ്ട്രീമിന് തുടക്കമിടുന്നത് ചാറ്റ് റിപ്ലെ, ഓട്ടോമാറ്റിക് ക്യാപ്ഷന്‍ തുടങ്ങി ഒട്ടേറെ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി കൊണ്ടാണ്. യുട്യൂബ് ലൈവില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്യാന്‍ നേരത്തെ അവസരമുണ്ടായിരുന്നെങ്കിലും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സാധിക്കില്ലായിരുന്നു.എന്നാല്‍, പുതിയ ഫീച്ചറിലൂടെ വിഡിയോ ലൈവ് ചെയ്യുമ്‌മ്പോള്‍ തന്നെ കമന്റുകള്‍ക്കു റിപ്ലെ നല്‍കാവുന്നതുമാണ്.