/kalakaumudi/media/post_banners/117e6a74df03d9ca922994335babaa78ff787fae5e2e7d98c129397234a2d54c.jpg)
തായ്‌വാനീസ് ഹാന്‍സെറ്റ് കമ്പനിയായ അസ്യൂസ് തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അസ്യൂസ് സെന്‍ഫോണ്‍ 3എസ് മാക്‌സ് ഫെബ്രുവരി 7ന് ഇന്ത്യയില്‍ ഇറക്കുന്നു. ഓണ്‍ലൈല്‍ വഴിയും കടകള്‍ വഴിയും നിങ്ങള്‍ക്ക് അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് വാങ്ങാവുന്നതാണ്.
ഈ ഫോണിന്റെ ഏറ്റവും എടുത്തു പറയത്തക്ക പ്രത്യേകതയാണ് ഇതിലെ 5000 എംഎഎച്ച് ബാറ്ററി. ഈ ഫോണ്‍ രണ്ടു വേരിയന്റിലാണ് ഇറങ്ങുന്നത്, കറുപ്പ്, ഗോള്‍ഡ് എന്നിങ്ങനെ.
അസ്യുസ് സേന്‍ഫോണ്‍ 3എസ് മാക്‌സ് (ZC521TL) സ്‌പോര്‍ട്ട്‌സ് അലൂമിനിയം മെറ്റല്‍ ബോഡിയാണ്. ഫോണിന്റെ മുന്‍ വശത്തു കാണുന്ന ഹോം ബട്ടണില്‍ തന്നെ ഫിങ്കര്‍പ്രിന്റ് സ്‌കാനറും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
5.5ഇഞ്ച് എച്ച് 720X1280 പിക്‌സല്‍ ഡിസ്‌പ്ലേ, MT6750 മീഡിയാടെക് ഒക്ടാകോര്‍ പ്രോസസര്‍ 1.5GHz , 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍ 2TB., ആന്‍ഡ്രോയിഡ് 7.0 ഓപ്പറേറ്റിങ്ങ് സിസ്റ്റം. സെന്‍ഫോണ്‍ 3എസ് മാക്‌സിന്റെ ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ റിയര്‍ ക്യാമറ 13എംബി, f/2.0 അപര്‍ച്ചര്‍, 5പി ലാര്‍ഗന്‍ ലെന്‍സ്, ഡ്യുവല്‍ എല്‍ഇഡി റിയല്‍-ടോണ്‍ ഫ്‌ളാഷുമാണ്. എന്നാല്‍ മുന്‍ ക്യാമറ 8എംബിയാണ്. ഡ്യുവല്‍ സിം സെന്‍ഫോണ്‍ 3എസ് മാക്‌സ് റിവേഴ്‌സ് ചാര്‍ജ്ജിങ്ങ് ശേഷി പിന്തുണയ്ക്കുന്നതിനാല്‍ മറ്റു സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പവര്‍ ബാങ്കായി ഉപയോഗിക്കാം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
