ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ സൂക്ഷിക്കുക

ഇന്ന് ദിനംപ്രദി തിരക്കു വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈനിന്‍ വഴിയാണ് നമ്മളെല്ലാവരും സാധനങ്ങള്‍ വാങ്ങുന്നത്. ഇത് ഇപ്പോള്‍ ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ സൂക്ഷിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു.ഇത്തരത്തില്‍ സാധനങ്ങള്‍ വാങ്ങുന്ന പലരും ഇന്ന് പറ്റിക്കപ്പെടുകയാണ്.

author-image
ambily chandrasekharan
New Update
ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ സൂക്ഷിക്കുക

ഇന്ന് ദിനംപ്രദി തിരക്കു വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈനിന്‍ വഴിയാണ് നമ്മളെല്ലാവരും സാധനങ്ങള്‍ വാങ്ങുന്നത്. ഇത് ഇപ്പോള്‍ ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ സൂക്ഷിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു.ഇത്തരത്തില്‍ സാധനങ്ങള്‍ വാങ്ങുന്ന പലരും ഇന്ന് പറ്റിക്കപ്പെടുകയാണ്. അടുത്തിടെ നടത്തിയ ഒന്നിലധികം സര്‍വ്വേകളില്‍ നിന്നാണ് ഇക്കാര്യം വെളിപ്പെടുന്നത്. ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങുന്ന മൂന്നില്‍ ഒരാള്‍ പറ്റിക്കപ്പെടുന്നു എന്നാണ് ഇതില്‍ നിന്ന് തെളിഞ്ഞിരിക്കുന്നത്.മാത്രവുമല്ല, ഇക്കാര്യം ലോക്കല്‍സര്‍ക്കിള്‍സ് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 38 ശതമാനംപേരും സ്ഥിരീകരിച്ചു. സര്‍വേയില്‍ പങ്കെടുത്തത് 6,923 പേരാണ്. തങ്ങള്‍ക്ക് പലപ്പോഴും വ്യാജ ഉത്പന്നങ്ങള്‍ ലഭിക്കാറുണ്ടെന്ന് സര്‍വെയില്‍ വെളിപ്പെടുത്തയത് സ്നാപ്ഡീലില്‍നിന്ന് ഉത്പന്നങ്ങള്‍ വാങ്ങിയ 12 ശതമാനം പേരാണ്. ആമസോണിന്റെ ഉപഭോക്താക്കളായ 11 ശതമാനംപേരും ഫ്‌ളിപ്കാര്‍ട്ടിന്റെ ഉപഭോക്താക്കളായ ആറുശതമാനംപേരും ഇക്കാര്യം വെളിപ്പെടുത്തി.
ഇപ്പോള്‍ ഇതില്‍ മാര്‍ക്കറ്റ് റിസര്‍ച്ച് പ്ലാറ്റ്‌ഫോമായ വെലോസിറ്റി എംആര്‍ നടത്ത സര്‍വെയില്‍ ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്തുന്ന മൂന്നിലൊരാള്‍ക്ക് ലഭിക്കുന്നത് ഡ്യൂപ്ലിക്കേറ്റ് ഉത്പന്നങ്ങളാണെന്ന് കണക്കുകള്‍ പറയുന്നു. ഇവര്‍ 3000പേരെ പങ്കെടുപ്പിച്ചുകൊണ്ടാണ് സര്‍വെ നടത്തിയിരിക്കുന്നത്. വ്യാജന്മാര്‍ ഏറെയും സുഗന്ധദ്രവ്യങ്ങള്‍, ഷൂ, സ്‌പോര്‍ട്‌സ് ഉത്പന്നങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങിയവയിലാണ്.അടുത്തയിടെയാണ് തങ്ങളുടെ വ്യാജ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനെതിരെ യുഎസ് ലൈഫ്‌സ്റ്റൈല്‍ ഉത്പന്ന നിര്‍മാതാക്കളായ സ്‌കെച്ചേഴ്‌സ് കോടതിയെ സമീപിച്ചത്. ഇവരുടെ ആക്ഷേപം ഫ്‌ളിപ്കാര്‍ട്ടിനെതിരെയായിരുന്നു. ഷോപ്ക്ലൂസിനെതിരെ കോസ്‌മെറ്റിക് കമ്ബനിയായ ലാ ഓറെയിലും ഡല്‍ഹിയില്‍ കോടതിയെ സമീപിച്ചിരുന്നു.
നിങ്ങളും ഈ കൂട്ടത്തിലൈാരാളായി പറ്റിക്കപ്പെടാതെ സൂക്ഷിക്കുക.

goods online purchase issue