ജിമെയിലില്‍ വന്‍ പരിഷ്കാരം കൊണ്ടുവരാനൊരുങ്ങി ഗൂഗിള്‍

വെബ് ബ്രൗസറിലെ ജിമെയിലിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ അവതരിപ്പിക്കുമെന്ന് വെളിപ്പെടുത്തി ഗൂഗിള്‍

author-image
Lekshmi
New Update
ജിമെയിലില്‍ വന്‍ പരിഷ്കാരം കൊണ്ടുവരാനൊരുങ്ങി ഗൂഗിള്‍

സന്‍ഫ്രാന്‍സിസ്കോ: വെബ് ബ്രൗസറിലെ ജിമെയിലിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ അവതരിപ്പിക്കുമെന്ന് വെളിപ്പെടുത്തി ഗൂഗിള്‍.ഫീച്ചർ നിലവിൽ ബീറ്റയിലാണെന്നും ഉപയോക്താക്കൾക്ക് അവരുടെ ഡൊമെയ്‌നിനകത്തും പുറത്തും എൻക്രിപ്റ്റ് ചെയ്‌ത ഇമെയിലുകൾ അയയ്‌ക്കാനും സ്വീകരിക്കാനും അനുവദിക്കുന്നുവെന്നും ഗൂഗിള്‍ ഒരു ബ്ലോഗ് പോസ്റ്റിൽ അറിയിച്ചു.

ക്ലയന്റ് സൈഡ് എൻക്രിപ്ഷൻ എന്ന് ഗൂഗിൾ വിശേഷിപ്പിക്കുന്ന പുതിയ ഫീച്ചർ.ഇമെയിൽ ബോഡിയിലെ സെൻസിറ്റീവ് ഡാറ്റയും മറ്റും ഗൂഗിൾ സെർവറുകൾക്ക് വ്യക്തമല്ലാത്ത രീതിയിലുള്ള അറ്റാച്ച്‌മെന്റുകളാക്കി മാറ്റുമെന്ന് ഗൂഗിള്‍ പറയുന്നു.

എൻക്രിപ്ഷൻ കീകളിൽ നിയന്ത്രണം നിലനിർത്താനും ആ കീകൾ ആക്സസ് ചെയ്യുന്നതിനുള്ള ഐഡന്റിറ്റി സേവനത്തിനും ഇത് ഉപഭോക്താക്കളെ അനുവദിക്കും.ക്ലയന്റ് സൈഡ് എൻക്രിപ്ഷൻ നിങ്ങളുടെ ഡാറ്റയുടെ രഹസ്യസ്വഭാവം സൂക്ഷിക്കാന്‍ സഹായിക്കുന്നു.

അതേസമയം ഡാറ്റ പരമാധികാരവും ഉപയോക്താവിന് പൂര്‍ണ്ണമായും നല്‍കാന്‍ ഇത് സഹായിക്കുന്നു, ഗൂഗിള്‍ ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ ഡോക്‌സ്, ഷീറ്റുകൾ, സ്ലൈഡുകൾ, ഗൂഗിൾ മീറ്റ്, ഗൂഗിൾ കലണ്ടർ (ബീറ്റ) എന്നിവയ്‌ക്കായി ഇതിനകം തന്നെ ക്ലയന്റ് സൈഡ് എൻക്രിപ്ഷൻ ഗൂഗിള്‍ ലഭ്യമാക്കുന്നുണ്ട്.

ഗൂഗിൾ വർക്ക്‌സ്‌പേസ് എന്റർപ്രൈസ് പ്ലസ്, എഡ്യൂക്കേഷൻ പ്ലസ് അല്ലെങ്കിൽ എഡ്യൂക്കേഷൻ സ്റ്റാൻഡേർഡ് ലൈസൻസ് ഉള്ളവർക്ക് ഈ പുതിയ ഫീച്ചർ ലഭ്യമാണ്.ബീറ്റാ പ്രോഗ്രാമിനായുള്ള അപേക്ഷാ പ്രക്രിയ 2023 ജനുവരി വരെ ഒപ്പണായിരിക്കും എന്ന് ഗൂഗിൾ പറഞ്ഞു.

google gmail