ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു

By Lekshmi.31 01 2023

imran-azhar

 

മുംബൈ: വടക്കുകിഴക്കൻ മേഖലയിലെ ആറ് സംസ്ഥാനങ്ങളിൽ 5ജി സേവനങ്ങൾ ആരംഭിക്കുന്നതായി റിലയൻസ് ജിയോ.ഷില്ലോങ്, ഇംഫാൽ, ഐസ്വാൾ, അഗർത്തല, ഇറ്റാനഗർ, കൊഹിമ, ദിമാപൂർ എന്നീ ഏഴ് നഗരങ്ങളെ അതിന്റെ ട്രൂ 5ജി നെറ്റ്‌വർക്കുമായി ബന്ധിപ്പിച്ചാണ് സേവനങ്ങൾ ആരംഭിക്കുന്നത്.

 

 

ട്രൂ 5ജി ഇപ്പോൾ രാജ്യത്തുടനീളമുള്ള 191 നഗരങ്ങളിൽ ലൈവാണ്.“2023 ഡിസംബറോടെ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എല്ലാ നഗരങ്ങളിലും താലൂക്കുകളിലും ജിയോ ട്രൂ 5ജി സേവനങ്ങൾ ലഭ്യമാക്കും.കമ്പനി എക്സ്ചേഞ്ചുകളുമായി പങ്കിട്ട പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്.

 

 

ഇന്ന് മുതൽ, അരുണാചൽ പ്രദേശ് (ഇറ്റാനഗർ), മണിപ്പൂർ (ഇംഫാൽ), മേഘാലയ (ഷില്ലോംഗ്), മിസോറാം (ഐസ്വാൾ), നാഗാലാൻഡ് (കൊഹിമ, ദിമാപൂർ), ത്രിപുര (അഗർത്തല) എന്നീ ആറ് സംസ്ഥാനങ്ങളിലെ ഏഴ് നഗരങ്ങളിലെ ജിയോ ഉപഭോക്താക്കൾക്ക് 5ജി എത്തുമെന്ന് കമ്പനി അറിയിച്ചു.

 

 

ജിയോ കമ്മ്യൂണിറ്റി ക്ലിനിക് മെഡിക്കൽ കിറ്റ്, ഓഗ്‌മെന്റഡ് റിയാലിറ്റി-വെർച്വൽ റിയാലിറ്റി, അധിഷ്ഠിത ഹെൽത്ത് കെയർ സൊല്യൂഷനുകൾ തുടങ്ങിയ വിപ്ലവകരമായ സൊല്യൂഷനുകൾ ഇന്ത്യയിലെ നഗരപ്രദേശങ്ങളിൽ ഗുണമേന്മയുള്ള ഹെൽത്ത് കെയർ മെച്ചപ്പെടുത്താനും വിദൂര പ്രദേശങ്ങളിലേക്ക് ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ വ്യാപിപ്പിക്കാനും സഹായിക്കുമെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

 

 

 

 

 

 

 

 

 

 

 

 

 

OTHER SECTIONS