ലോകത്തിലെ ആദ്യ ട്രാന്‍സ്‌പെരന്റ് ഡിസ്‌പ്ലെ ലാപ്‌ടോപ് അവതരിപ്പിച്ച് ലെനോവോ

ലോകത്തിലെ ആദ്യ ട്രാന്‍സ്‌പെരന്റ് ഡിസ്‌പ്ലെയോടുകൂടിയ ലാപ്‌ടോപ് അവതരിപ്പിച്ച് ലെനോവോ. മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് ലെനോവോ തിങ്ക്ബുക്ക് ട്രാന്‍സ്പെരന്റ് ഡിസ്‌പ്ലെ എന്ന മോഡല്‍ അവതരിപ്പിച്ചത്.

author-image
anu
New Update
ലോകത്തിലെ ആദ്യ ട്രാന്‍സ്‌പെരന്റ് ഡിസ്‌പ്ലെ ലാപ്‌ടോപ് അവതരിപ്പിച്ച് ലെനോവോ

 

ബാഴ്‌സിലോന: ലോകത്തിലെ ആദ്യ ട്രാന്‍സ്‌പെരന്റ് ഡിസ്‌പ്ലെയോടുകൂടിയ ലാപ്‌ടോപ് അവതരിപ്പിച്ച് ലെനോവോ. മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് ലെനോവോ തിങ്ക്ബുക്ക് ട്രാന്‍സ്പെരന്റ് ഡിസ്‌പ്ലെ എന്ന മോഡല്‍ അവതരിപ്പിച്ചത്. 17.3 ഇഞ്ചാണ് സ്‌ക്രീനിന്റെ സൈസ്. 55 ശതമാനം വരെയാണ് ട്രാന്‍സ്‌പെരന്‍സി. 720പി റെസൊലൂഷനോടുകൂടി വരുന്ന മൈക്രൊ എല്‍ഇഡി സ്‌ക്രീനാണ് കമ്പനി നല്‍കിയിരിക്കുന്നത്. കീബോര്‍ഡിലും ട്രാന്സ്പെരന്റ് ഭാഗം നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് ജെനറേറ്റഡ് കണ്ടന്റ് (എഐജിസി) സാങ്കേതികവിദ്യയും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

മൈക്രൊ എല്‍ഇഡി സാങ്കേതികവിദ്യ ഉപയോഗിച്ചാണ് തിങ്ക്ബുക്ക് ട്രാന്‍സ്പേരന്റ് ഡിസ്‌പ്ലെ തയാറാക്കിയിട്ടുള്ളതെന്ന് കമ്പനി അറിയിച്ചു. ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ഉപയോഗത്തിന് ഒരുപോലെ ഉപകരിക്കുന്നതാണ് ഡിസ്‌പ്ലെ. ഉപകരണത്തിന് ബെസല്‍-ലെസ് ഡിസൈനാണ് ഉള്ളത്.

 

technology transparent display laptop lenovo