ഗൂഗിളില്‍ എനിക്കൊരു ജോലി വേണം ; സുന്ദര്‍ പിച്ചയ്ക്ക് ഏഴുവയസുകാരിയുടെ കത്ത്

വളര്‍ന്നുവരുമ്പോള്‍ ആരാകാണമെന്ന ചോദ്യത്തിന് ഡോക്ടര്‍, എഞ്ചീനിയര്‍, അധ്യാപകന്‍, ശാസ്ത്രജ്ഞന്‍ എന്നിങ്ങനെ ആവേശകരമായ മറുപടികളാണ് കൊച്ചു കുട്ടികളില്‍ നിന്നുണ്ടാവുക. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്ഥമായൊരു മറുപടിയുമായി ഇംഗ്ലണ്ടില്‍നിന്നൊരു ഏഴുവയസുകാരി. അവളുടെ സ്വപ്‌നം ഗൂഗിളാണ്. ഗൂഗിളില്‍ ജോലിതേടി അവള്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുന്ദര്‍ പിച്ചയ്ക്ക് കത്തെഴുതി.

author-image
Greeshma G Nair
New Update
 ഗൂഗിളില്‍ എനിക്കൊരു ജോലി വേണം ; സുന്ദര്‍ പിച്ചയ്ക്ക് ഏഴുവയസുകാരിയുടെ കത്ത്

ന്യൂഡൽഹി :വളര്‍ന്നുവരുമ്പോള്‍ ആരാകാണമെന്ന ചോദ്യത്തിന് ഡോക്ടര്‍, എഞ്ചീനിയര്‍, അധ്യാപകന്‍, ശാസ്ത്രജ്ഞന്‍ എന്നിങ്ങനെ ആവേശകരമായ മറുപടികളാണ് കൊച്ചു കുട്ടികളില്‍ നിന്നുണ്ടാവുക. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്ഥമായൊരു മറുപടിയുമായി ഇംഗ്ലണ്ടില്‍നിന്നൊരു ഏഴുവയസുകാരി. അവളുടെ സ്വപ്‌നം ഗൂഗിളാണ്. ഗൂഗിളില്‍ ജോലിതേടി അവള്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുന്ദര്‍ പിച്ചയ്ക്ക് കത്തെഴുതി.

ഇംഗ്ലണ്ടിലെ ഹരേഫോര്‍ഡില്‍ നിന്നുളള ചോലെ ബ്രിഡജ്‌വാട്ടര്‍ എന്ന കൊച്ചുകുട്ടിയാണ് ഗൂഗിളില്‍ ജോലിചെയ്യാനാഗ്രഹമുണ്ടെന്ന് കാണിച്ച് സുന്ദര്‍ പിച്ചയ്ക്ക് കത്തെഴുതിയത്. പിച്ച സുന്ദരമായൊരു മറുപടിയും നല്‍കി. സ്വപ്‌നസാക്ഷാത്ക്കാരത്തിനായി കഠിന പ്രയത്‌നം ചെയ്യുക. മനസില്‍ ഉദ്ദേശിച്ചകാര്യങ്ങള്‍ എല്ലാം ഭംഗിയായി നിറവേറുമെന്ന് സുന്ദര്‍ പിച്ച മറുപടികത്തിലെഴുതി.

മനസില്‍ താലോലിക്കുന്ന വമ്പന്‍ പദ്ധതികളാണ് അവള്‍ ഗൂഗിള്‍ തലവന്‍ സുന്ദര്‍ പിച്ചക്കെഴുതിയ കത്തില്‍ തുറന്നു പറഞ്ഞത്. ഗൂഗിളില്‍ ജോലിചെയ്യുക, ചോക്കളേറ്റ് കമ്പനിയില്‍ ചേരുക, ഒ്‌ളിമ്പികസ് നീന്തലില്‍ മത്സരിക്കുക തുടങ്ങിയവയാണ് അവളുടെ സ്വപ്‌നങ്ങള്‍.

google job