/kalakaumudi/media/post_banners/b6c0b75e85b4e10bca98a3fbb159cd8e4dc4e0aea2f0a06ccb99ecad935d1ef7.jpg)
ടെക് ലോകത്തിലേക്ക് തിരിച്ചുവരവിനൊരുങ്ങി നോക്കിയ 3310 ഫോണ്‍ . ഏപ്രിൽ 28 നാണ് പുത്തൻ ഫീച്ചറുകളുമായി ഫോൺ പുറത്തിറങ്ങുന്നത് .
മൂന്നുമാസം മുമ്പ് ബാഴ്സലോണയിലെ മൊബൈൽ വേൾഡ് കോൺഗ്രസിൽ മൂന്ന് സ്മാർട്ട് ഫോണുകള്‍ നോക്കിയ അവതരിപ്പിച്ചിരുന്നു .
ഡ്യൂയൽ സിം സൗകര്യത്തോടെയാണ് 3310 അവതരിപ്പിച്ചിരിക്കുന്നത്. ക്യാമറയോടുകൂടിയ ഈ ഫോണിൽ
ഫിസിക്കൽ കീബോർഡ് തന്നെയാണ്. 22 മണിക്കൂർ തുടർച്ചയായി സംസാരിക്കാമെന്നതാണ് നോക്കിയ 3310 ന്റെ പ്രത്യേകത .ഏകദേശം 3400 രൂപയാണ് ഫോണിന് വില .
2.4 ഇഞ്ച് പോളറൈസ്ഡ്, വക്രാകൃതിയിലുള്ള ഡിസ്പ്ലെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു ദിവസം തുടർച്ചയായി സംസാരിക്കാൻ ശേഷിയുള്ളതാണ് ബാറ്ററി. സ്റ്റാൻഡ് ബൈ മോഡിൽ ഒരു മാസവും ഉപയോഗിക്കാം. മൈക്രോ യുഎസ്ബി പോർട്ട് ഉപയോഗിച്ച് ചാർജ് ചെയ്യാനും സാധിക്കും.
പാമ്പ് ഗെയിമിന്റെ പരിഷ്കരിച്ച പതിപ്പ് പുതിയ ഹാൻഡ്സെറ്റിലും ലഭ്യമാണ്. പഴയ സ്കോറുകൾ മറിക്കടക്കാൻ പുതിയ പാമ്പ് ഗെയിമിലൂടെ സാധിക്കുമെന്നാണ് നോക്കിയ പറയുന്നത്.